ഷവോമിയുടെ പുതിയ ലാപ്ടോപ്പുകൾ ചൈന വിപണിയിൽ പുറത്തിറക്കി .ഗെയിമിങ്ങിനു അനിയോജ്യമായ ലാപ്ടോപ്പുകൾ ആണിത് .രണ്ടു മോഡലുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് Nvidia GeForce GTX 1060 GPU ആണ് .ഇതിന്റെ മറ്റു ചില സവിശേഷതകൾ മനസിലാക്കാം .
15.6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഷവോമിയുടെ പുതിയ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് .1920 X 1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു . 7th Gen Intel Core i7 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .16GB DDR4 റാം കൂടാതെ 6GB GDDR5 Nvidia GeForce GTX 1060 GPU എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .1TB HDD കൂടാതെ 256GB NVMe PCIe SSD സ്റ്റോറേജു ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
55 വാട്ടിന്റെ ബാറ്ററിയാണ് ഈ ഗെയിമിങ് ലാപ്ടോപ്പ് കാഴ്ചവെക്കുന്നത് .അതായത് 5 മണിക്കൂർ വരെ തുടർച്ചയായി ഗെയിം കളിക്കുവാൻ സാധിക്കുന്നു . 2.7Kgഭാരമാണ് ഇതിനുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 62,000 രൂപമുതൽ Rs 93,000 രൂപവരെയാണ് വരുന്നത് .
ഷവോമിയുടെ ഈ വർഷം കാത്തിരിക്കുന്ന മറ്റൊരു ഉത്പന്നം Xiaomi Mi MIX 2S
5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ,2160×1080 പിക്സൽ റെസലൂഷൻ എന്നിവ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Qualcomm സ്നാപ്പ്ഡ്രാഗൺ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android O (8.0) MIUI 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
മൂന്ന് തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ,6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് മൂന്നു മോഡലുകൾ .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .
12 + 12 മെഗാപിക്സലിന്റെ (1.4µm pixels, f/1.8Sony IMX363 ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ 1.12µm pixels, f/2.0 സെൽഫി ക്യാമറകളുംമാണുള്ളത് .3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Quick Charge 3.0 ,Qi Wireless Charging എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക