VAIO യുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .VAIO E15 കൂടാതെ VAIO SE14 എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് . AMDയുടെ Ryzen പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 15.6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് VAIO E15 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 1920 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആന്റി ഗ്ലെയർ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 1 മെഗാപിക്സലിന്റെ വെബ് ക്യാമറയും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ AMD Ryzen 5 3500U പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .
അതുപോലെ തന്നെ 8ജിബിയുടെ റാം കൂടാതെ 512GB SSD സ്റ്റോറേജുകൾ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ചാർജ്ജ് ചെയ്യുന്നതിന് Type-C രണ്ടു Type-A 3.1 പോർട്ടുകൾ ,ഒരു HDMI പോർട്ട് ,microSD കാർഡ് സ്ലോട്ടുകൾ എന്നിവയും ഇതിനു ലഭിക്കുന്നുണ്ട് .Vaio E15 മോഡലുകൾക്ക് 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി പറയുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ മോഡലുകൾക്ക് Rs 66,990 രൂപയാണ് വില വരുന്നത് .എന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ Vaio E15 മോഡലുകൾ Rs 49,990 മുതൽ ഓർഡർ ചെയ്യുവാൻ സാധിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 14 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് VAIO E14 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ1.35 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത് .കൂടാതെ 19.55 മില്ലിമീറ്റർ തിക്‌നീസും ഇതിനുണ്ട് .ആന്റി ഗ്ലെയർ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 720p വെബ് ക്യാമറയും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 8th generation Intel Core i5-8265U പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ 8ജിബിയുടെ റാം കൂടാതെ 256GB SSD സ്റ്റോറേജുകൾ ഇതിന്റെ മറ്റു ഫീച്ചറുകളാണ്.