15 മണിക്കൂർ ബാറ്ററി ലൈഫിൽ സാംസങ്ങ് നോട്ട്ബുക്ക് 9 S-Pen ലാപ്ടോപ്പുകൾ

Updated on 14-Dec-2018
HIGHLIGHTS

സാംസങ്ങിന്റെ പുതിയ ലാപ്ടോപ്പുകൾ ലോകവിപണിയിൽ എത്തുന്നു

 

സാംസങ്ങിന്റെ പുതിയ ലാപ്ടോപ്പുകൾ ലോകവിപണിയിൽ ഉടൻ എത്തുന്നു .സാംസങ്ങ് നോട്ടബുക്ക്  9 എന്ന ലാപ്ടോപ്പുകളാണ് അടുത്തവർഷം വിപണിയിൽ എത്തുന്നത് .രണ്ടു മോഡലുകളാണ് വിപണിയിൽ എത്തുക .13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും .ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ കൂടെ എസ് പെന്നുകൾ ലഭിക്കുണ്ട് എന്നതാണ് .സാംസങ്ങിന്റെ നോട്ട് സ്മാർട്ട് ഫോണുകളിൽ ലഭിച്ചിരുന്ന സമാനമായ S-Penകൾ ആണ് ഈ ലാപ്ടോപ്പുകളുടെ കൂടെ ലഭിക്കുന്നത് .ഫുൾ HD ഡിസ്പ്ലേ കൂടാതെ Intel core i7 8th ജനറേഷനിലാണ് എത്തുന്നത് .ഗെയിമുകൾക്ക് അനിയോജ്യമായ വിധം  NVIDIA GrForce MX 150 (2GB) ഗ്രാഫിക്സ് സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങുന്നത് .അടുത്തവർഷം ആദ്യം തന്നെ ഇത് ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

സാംസങ്ങിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ S10 എത്തുന്നു

സാംസങിന്റെ S10 മോഡലുകൾ ലോകവിപണിയിൽ ഉടൻ എത്തുന്നതാണ്  .മൂന്നു മോഡലുകളാണ് വിപണിയിൽ പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്നത് .5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 6 .4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ആണ് എത്തുന്നത് . 5ജി സ്മാർട്ട് ഫോണുകളിൽ സാംസങ്ങ് പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങിന്റെ ഗാലക്സി s10 .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .

അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .

കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .അടുത്ത വർഷം ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ ഏകദേശ വിലവരുന്നത്  60,500 രൂപ മുതൽ ആണ് .കൂടാതെ മറ്റു വേരിയന്റുകൾക്ക്  1.26 ലക്ഷം വരെ രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :