“റേസർ “8 ജിബി റാം സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾ 2018
By
Anoop Krishnan |
Updated on 16-Jan-2018
HIGHLIGHTS
റേസറിന്റെ പുതിയ ലാപ്‌ടോപ്പുകൾ
കഴിഞ്ഞ വർഷമാണ് റേസർ എന്ന കമ്പനി അവരുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് അതിന്റെ റാം ആയിരുന്നു .
8 ജിബിയുടെ റാംമ്മിലായിരുന്നു ഇത് നിർമ്മിച്ചിരുന്നത് .എന്നാൽ ഈ വർഷവും അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നു .ഏറ്റവും പുതിയ ലാപ്ടോപ്പുകളാണ് വിപണിയുംകാത്തിരിക്കുന്നത് .എന്നാൽ പുതിയ ലാപ്ടോപ്പുകളുടെ പേര് റേസർ ലിൻഡ എന്നാണ് .13.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങുന്നത് .ടച്ച് സ്‌ക്രീനിലാണ് ഇത് വിപണിയിൽ എത്തുന്നു .
200GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .ഈ വർഷം മധ്യത്തിൽ ഈ മോഡലുകൾ ലോകവിപണിയിൽ എത്തുന്നു .