18000 രൂപയ്ക്ക് മൈക്രോമാക്സിന്റെ പുതിയ ലാപ്ടോപ്പ്

18000 രൂപയ്ക്ക് മൈക്രോമാക്സിന്റെ പുതിയ ലാപ്ടോപ്പ്
HIGHLIGHTS

1TB യുടെ മികച്ച മെമ്മറി സ്റ്റോറേജിൽ മൈക്രോമാക്സിന്റെ Ignite LPQ61408W ലാപ്ടോപ്പുകൾ

മൈക്രോമാക്സിന്റെ ശ്രേണിയിൽ നിന്നും മറ്റൊരു പുതിയ ലാപ്ടോപ്പ് കൂടി വിപണിയിലേക്ക് എത്തുന്നു .മൈക്രോമാക്സിന്റെ Ignite LPQ61408W എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 18900 രൂപയാണ് .പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ flipkart മുഘേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .18 k റെയിഞ്ചിൽ വാങ്ങിക്കാവുന്ന മൈക്രോമാക്സിന്റെ ഒരു മികച്ച സ്മാർട്ട് ലാപ്ടോപ്പ് തന്നെയാണിത് .14-inch HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Intel Pentium N3700 പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,1TB മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .4500mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ച വെക്കുന്നു .Windows 10 ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ ,ഒരു സാധാരണക്കാരന്റെ ഉപയോഗത്തിന് അനിയോജ്യമായ ഒരു ലാപ്ടോപ്പ് തന്നെയാണിത് .ഇതിന്റെ വില എന്നുപറയുന്നത് 18900 രൂപയാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo