ലെനോവയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു
ലെനോവയുടെ YOGA SLIM 7I PRO എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്
90HZ റിഫ്രഷ് റേറ്റ് ആണ് ലെനോവയുടെ ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്
ലെനോവയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു .ലെനോവയുടെ YOGA SLIM 7I PRO എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 90HZ റിഫ്രഷ് റേറ്റ് തന്നെയാണ് .
ഈ ലാപ്‌ടോപ്പുകൾ 2.8K (2880 x 1800) OLED ഡിസ്‌പ്ലേയിലും പുറത്തിറങ്ങിയിരിക്കുന്നു .ലെനോവയുടെ YOGA SLIM 7I PRO മോഡലുകളുടെ പ്രധാന ഘടകങ്ങളിൽ ഒന്ന് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 16:10 ആസ്പെക്റ്റ് റെഷിയോയും ലെനോവയുടെ YOGA SLIM 7I പ്രൊ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .HDR എക്‌സ്‌പീരിയൻസ് തന്നെയാണ് ലെനോവയുടെ YOGA SLIM 7I PRO എന്ന മോഡലുകൾ കാഴ്ക്കവെക്കുന്നത് .
മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് രണ്ടു USB Type-C (Intel Thunderbolt 4, Power Delivery 3.0, DisplayPort 1.4, USB 4.0) ഒരു USB-A കൂടാതെ (USB 3.2 Gen 1) എന്നിവയാണുള്ളത് .