JioBook 11 Amazon Offer: 16,000 രൂപയ്ക്ക് ഇപ്പോൾ JioBook 11ന് ഓഫർ
JioBook 11 ലാപ്ടോപ്പ് വെറും 14,499 രൂപയ്ക്ക് ആമസോണിൽ ലഭിക്കും
ഓഗ്സറ്റിലാണ് ജിയോ ഈ ലാപ്ടോപ്പ് പുറത്തിറക്കിയത്
ബ്ലൂ നിറത്തിലാണ് ഈ ലാപ്ടോപ്പ് എത്തുന്നത്
JIO അവതരിപ്പിച്ച JioBook 11 ലാപ്ടോപ്പ് ഇപ്പോൾ വെറും 14,499 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. വിദ്യാർഥികൾക്കും മറ്റ് ഉപഭോക്താക്കൾക്കും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ലാപ്ടോപ്പ് ആണ് JioBook 11.
ഓഗ്സറ്റിലാണ് ജിയോ ഈ ലാപ്ടോപ്പ് പുറത്തിറക്കിയത്. ജിയോബുക്ക്-11 യഥാർത്ഥ വില 25,000 രൂപയാണ്. ആമസോൺ ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടിന്റെ ഭാഗമായാണ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നത്.
ഓഗസ്റ്റിൽ ജിയോബുക്ക് 11 വെറും 16,499 രൂപയ്ക്ക് ആണ് ഈ ലാപ്ടോപ്പ് വിപണിയിലെത്തിച്ചത്. എങ്കിലും വിപണി വില 25,000 രൂപയാണ്. ഇപ്പോൾ ആമസോണിൽ 14,499 രൂപയ്ക്കാണ് ഈ ലാപ്ടോപ്പ് ലഭിക്കുന്നത്. ആമസോണിൽ മാത്രമല്ല ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലും 14,499 രൂപയ്ക്ക് ജിയോബുക്ക് 11 ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകൾ, മറ്റ് പ്രമോഷനുകൾ തുടങ്ങിയ ഓഫറുകളും ഉണ്ട്.
JioBook 11 ഫീച്ചറുകൾ
മീഡിയടെക് MT 8788 ഒക്ടാ കോർ 2.0 GHz ARM V8-A 64-ബിറ്റ് പ്രോസസറും 4 ജിബി എൽപിഡിഡിആർ 4 റാമും കരുത്താക്കിയാണ് ഈ ജിയോബുക്ക് 11 ലാപ്ടോപ്പ് എത്തുന്നത്. 64GB ആണ് ഇന്റേണൽ സ്റ്റോറേജ്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ശേഷി 256GB വരെ വികസിപ്പിക്കാം.
ജിയോഒഎസിൽ ആണ് ഈ ലാപ്ടോപ്പിന്റെ പ്രവർത്തനം. 4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണകളും ഈ ജിയോബുക്കിനുണ്ട്. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും പുതിയ ജിയോബുക്കിന്റെ പ്രധാന സവിശേഷതകളിൽപ്പെടുന്നു.
കൂടുതൽ വായിക്കൂ: Jio 730 GB Annual Plan: 365 ദിവസം, 730 GB, അധിക ഡാറ്റയ്ക്ക് Jio-യിൽ ഇതാ വലിയൊരു പ്ലാൻ
ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമായാണ് ജിയോബുക്കിന്റെ വരവ്. ഇത് ബാഹ്യ ഉപകരണങ്ങളിലേക്കും പെരിഫറലുകളിലേക്കും കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 11.6 ഇഞ്ച് കോംപാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് മറ്റൊരു സവിശേഷത. അൾട്രാ സ്ലിം ഡിസൈനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ജിയോബുക്കിന്റെ ഭാരം വെറും 990 ഗ്രാം ആണ്.
ബ്ലൂ നിറത്തിലാണ് ഈ ലാപ്ടോപ്പ് എത്തുന്നത്. 8 മണിക്കൂർ ബാറ്ററി ബാക്കപ്പ് ഈ ലാപ്ടോപ്പിന് ലഭിക്കുമെന്ന ജിയോ അവകാശപ്പെടുന്നു. ജിയോബുക്ക് ലാപ്‌ടോപ്പിനൊപ്പം, ഉപയോക്താക്കൾക്ക് ഡിജിബോക്‌സിൽ 100GB സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് സ്‌പെയ്‌സും ക്ലെയിം ചെയ്യാൻ സാധിക്കും. ഒരു വർഷത്തേക്ക് ആയിരിക്കും ഈ സൗജന്യം ലഭ്യമാകുക. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ക്വിക്ക് ഹീൽ ആന്റിവൈറസ് പരിരക്ഷയും ലഭിക്കും.