14999 രൂപയ്ക്ക് ഇൻഫോക്കസ്സിന്റെ ബഡി ലാപ്ടോപ്പ്

Updated on 22-Jul-2016
HIGHLIGHTS

13.3 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ഇൻഫോക്കസ്സിന്റെ കിടിലൻ ലാപ്ടോപ്പ്

സ്മാർട്ട് ഫോണിൽ മാത്രമല്ല ഇൻഫോക്കസ് ,ഇനി ബഡി ലാപ്ടോപ്പിലും ഇൻഫോക്കസ് ചരിത്രം കുറിക്കുന്നു .ഇൻഫോക്കസിന്റെ ഏറ്റവും പുതിയ സംരംഭം ആയ ഇൻഫോക്കസ് ബഡി നോട്ട് ബുക്ക് ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് ഇതിന്റെ വില തന്നെയാണ് .വേർ 14999 രൂപയ്ക്കാണ് ഈ വലിയ ലാപ്ടോപ്പ് ലഭിക്കുന്നത് .ഇതിന്റെ കൂടുത സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

13.3 വലിയ ഡിസ്‌പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത്.2.6 GHz ഇൻ്റെൽ Celeron പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം.2GB DDR3L യുടെ മികച്ച റാം ,32GB eMMC സ്റ്റോറേജ് എന്നിവ ഇതിന്റെ വലിയ സവിശേഷതകളിൽ ഒന്നാണ് .നിങ്ങൾക്കു ആവശ്യമെങ്കിൽ സ്റ്റോറേജ് 256GB വരെ വർധിപ്പിക്കാം. വവിൻഡോസ് 10 (64 ബിറ്റ്) ൽ പ്രവർത്തിക്കുന്ന നോട്ട്ബുക്കിൽ കോർട്ടാനാ സപ്പോർട്ടുമുണ്ട്.വൈഫൈ, ബ്ലൂടൂത്ത് 4.0, 2x യുഎസ്ബി 3.0 പോർട്ട്സ്, എസ്ഡി കാർഡ് സ്ലോട്ട്, എച്ച്ഡിഎംഐ പോർട്ട്, വെബ്ക്യാം, ക്ലിക്ക് പാഡിൽ മൾട്ടി ഫിംഗർ സപ്പോർട്ട്, ഫുൾസൈസ് ചിക്ലെറ്റ് കീബോർഡ്, മൈക്രോഫോൺ, 2x 1W സ്പീക്കേർസ് തുടങ്ങിയ ഫിച്ചേർസുകളും ഇൻഫോക്കസ് ബഡി നോട്ട്ബുക്കിലുണ്ട്.

ഫുൾ ചാർജിൽ 8 മണിക്കൂർ വരെയുള്ള ബാറ്ററി ലൈഫും നോട്ട് ബുക്ക് വാഗ്ദാനം ചെയ്യുന്നു. ഗോൾഡ്, സിൽവർ എന്നീ രണ്ടു നിറങ്ങളിൽ ഇൻഫോക്കസ് ബഡി നോട്ട്ബുക്ക് 14999 രൂപയ്ക്കു ഓൺലൈൻ സ്റ്റോറായ സ്നാപ് ഡീലിൽ നിന്നും ലഭ്യമാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :