HP Victus 16 ലാപ്ടോപ്പുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
HPയുടെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഗെയിം കളിക്കുനന്നവർക്ക് വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് GPU തന്നെയാണ് .ഈ ലാപ്ടോപ്പുകൾക്ക് RTX 3050 (75W TGP), GTX 1650 ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു സ്വുശേഷതകൾ നോക്കാം ,
HP VICTUS 16 GAMING LAPTOPS SPECS
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 16.1 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1920 X 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 60Hz റിഫ്രഷ് റേറ്റും ഈ ലാപ്ടോപ്പുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ AMD Ryzen 5 5600H 6-core (12-thread CPU with 3.3GHz CPU base clock, 4.2GHz boost clock and 45W TDP ) പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8GB DDR4 RAM (3200 MHz) മെമ്മറിയും കൂടാതെ 512 GB SSDയും ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .
ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .RTX 3050 (75W TGP), GTX 1650 GPU കൂടാതെ 2.48kg ഭാരവും ആണ് HP VICTUS 16 ലാപ്ടോപ്പുകൾക്കുള്ളത് .Windows 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ വിപണിയിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .