HP chromebook in India: Googleനൊപ്പം ചേർന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് low- budget ലാപ്ടോപ്പ്

Updated on 29-Sep-2023
HIGHLIGHTS

Google-ഉം HP-യും ചേർന്നാണ് പുതിയ സംരഭത്തിന് തുടക്കം കുറിക്കുന്നത്

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി കൈകോർത്താണ് ഇത് നടപ്പിലാക്കുന്നത്

20,000 രൂപ വില വരുന്ന ക്രോംബുക്കുകളാണ് നിർമിക്കുക

പഠിക്കുന്ന കുട്ടിയ്ക്ക് ലാപ്ടോപ്പ് എന്നതും അത്യാവശ്യം തന്നെ. എന്നാൽ Laptop വാങ്ങാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. അത്യാവശ്യം മികച്ച പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പിനോ ക്രോംബുക്കിനോ (chromebook) കാര്യമായൊരു തുക കൈയിൽ നിന്ന് പോകുമെന്നത് തന്നെയാണ് കാരണം.

എന്നാൽ, വളരെ ലോ- ബജറ്റിൽ ഏറ്റവും നല്ല ബ്രാൻഡിൽ നിന്ന് ലാപ്ടോപ്പ് വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെ വിദ്യാർഥികൾക്കായി Google-ഉം HP-യും ചേർന്നാണ് പുതിയ സംരഭത്തിന് തുടക്കം കുറിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി കൈകോർത്താണ് low- budget laptop നിർമിക്കുന്നത്.

Chromebook laptopകൾ പഠനാവശ്യങ്ങൾക്ക്…

വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്ന ക്രോംബുക്ക് laptopകൾക്കായാണ് പദ്ധതിയിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല, ഈ പ്രോജക്റ്റിലൂടെ സർക്കാർ സംഭരണ ​​ആവശ്യങ്ങൾക്കും കുറഞ്ഞ വിലയിൽ ലാപ്ടോപ്പ് ലഭ്യമാകും എന്നതാണ് നേട്ടം. 20,000 രൂപ (Rs 20000 laptop) വില വരുന്ന ക്രോംബുക്കുകളാണ് നിർമിക്കുക. സ്കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും വേണ്ടി ബൾക്കായി ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ 20,000 രൂപയിൽ നിന്നും വീണ്ടും വില കുറഞ്ഞേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read More: Moto G32 Discount Sale: വെറും 8,999 രൂപയ്ക്ക് 5000mAh ബാറ്ററി ഫോൺ വാങ്ങണോ?

ഇന്ത്യയിൽ തന്നെ ഇവ നിർമിക്കാനും HP പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ പ്രാദേശികമായി നിർമിക്കുമ്പോൾ വിദ്യാർഥികൾക്ക് ചെലവ് കുറഞ്ഞ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ വാങ്ങാനാകും. ഇതിന്റെ ഉൽപ്പാദനം 2 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ചെന്നൈയിൽ ഒക്ടോബർ 2 മുതൽ hp laptop നിർമാണം ആരംഭിക്കുമെന്ന് പറയുന്നു. HPയ്ക്ക് ഇതിനകം ഇന്ത്യയിൽ നിർമാണ യൂണിറ്റുണ്ട്. 2020 ഓഗസ്റ്റ് മാസം മുതൽ ചെന്നൈയിൽ കമ്പനി ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും നിർമിച്ച് തുടങ്ങി. എന്നാൽ, Google ക്രോംബുക്ക്കൾ ഇന്ത്യയിൽ നിർമിക്കുന്നത് ആദ്യമായാണ്. ഇരുവരും സഹകരിച്ച് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ലാപ്ടോപ്പുകളുടെ നിർമാണം അടുത്ത മാസം തന്നെ ആരംഭിക്കുന്നത് മേക്ക് ഇൻ ഇന്ത്യയുടെ സുപ്രധാന ചുവട് വെയ്പ്പുകൂടിയാണ് അടയാളപ്പെടുത്തുന്നത്.

Also Read: Flipkart BBD Sale 2023: സ്പെഷ്യൽ സെയിൽ അടുത്ത വാരം മുതൽ, തീയതി പ്രഖ്യാപിച്ചു

ഡിജിറ്റൽ ഇന്ത്യയ്ക്കും വില കുറഞ്ഞ ലാപ്ടോപ്പുകളുടെ നിർമാണം ഒരു മുതൽക്കൂട്ടാണ്. രണ്ട് ടെക് ഭീമന്മാർ ഇന്ത്യക്കായി കൈകോർക്കുമ്പോൾ സ്കൂളുകൾ കൂടുതൽ സാങ്കേതിക വിദ്യയിലേക്ക് ചുവട് വയ്ക്കുന്നതിന് ഉത്തേജനമാകുകയാണ്.

എന്താണ് ക്രോംബുക്ക് ലാപ്ടോപ്പ്?

ക്രോംബുക്ക് വീഡിയോ

ക്രോംബുക്കിനെ ഒറ്റവാക്കിൽ പോർട്ടബിൾ കമ്പ്യൂട്ടർ എന്ന് പറയാം. എന്നാൽ ഇതിനെ ലാപ്ടോപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണ്. ChromeOSലാണ് ക്രോംബുക്കുകൾ പ്രവർത്തിക്കുന്നത്. ലാപ്‌ടോപ്പുമായി താരതമ്യം ചെയ്യുമ്പോൾ താഴ്ന്ന-പവർ പ്രോസസറുകൾ, കുറഞ്ഞ റാം, കുറഞ്ഞ മെമ്മറി എന്നിവയായിരിക്കും ഇവയ്ക്കുണ്ടാകുക. എന്നാൽ പഠന ആവശ്യത്തിനും മറ്റും ഇവ മികച്ച പെർഫോമൻസ് ഉറപ്പ് നൽകുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :