അസൂസിന്റെ പുതിയ സെൻബുക്ക് UX360
സ്മാർട്ട് ഫോണിൽ മാത്രമല്ല ,സെൻബുക്കിലും അസൂസ് താരമാകുന്നു
അസൂസിന്റെ പുതിയ ലാപ്ടോപ്പ് വിപണിയിൽ എത്തുന്നു .ഒരുപാട് മികച്ച സവിശേഷതകളോടെയാണ് ഇത്തവണ അസൂസ് എത്തുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .അസൂസിന്റെ 2016 ലെ ഏറ്റവും പുതിയ സെൻബുക്കാണ് UX360.ഇതിന്റെ മികച്ച .13.3 ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .
1920 x 1080 px or 3200 x 1800 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് .ഇനി ഇതിന്റെ പ്രൊസസ്സറിനെ കുറിച്ചു മനസിലാക്കാം .intel Skylake Core i5-6200U, Core i7-6500U CPUs പ്രോസസ്സർ ആണ് അസൂസിന്റെ ഈ പുതിയ സെൻബുക്കിനുള്ളത്.
മികച്ച മെമ്മറി സ്റ്റോറേജ് എന്നു പറയുന്നില്ല .16 GB DDR4 മെമ്മറി സ്റ്റോറേജ് മാത്രമേ ഇതിനുള്ളു .ബാറ്ററിയുടെ കാര്യത്തിൽ മികച്ചു തന്നെ നില്കുന്നു .54 Wh ബാറ്ററി ലൈഫ് ആണുള്ളത് .പിന്നെ ബാറ്ററി കൂളിംഗ് ചെയ്യുന്നതിനുള്ള ഫാനും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .1.2 കിലോ ഭാരം ആണ് ഇതിനുള്ളത് .xUSB 3.0, 1xUSB 3.1 gen1, HDMI, card-reader, headphone/mic,Wireless AC, Bluetooth 4.1 എന്നിങ്ങനെ എല്ലാത്തരം പോർട്ടുകളും ,കണക്ടിവിറ്റിയും ഇതിന്റെ സവിശേഷതകളാണ് .