അസൂസിന്റെ കിടിലൻ രണ്ട് നോട്ട് ബുക്കുകൾ

Updated on 21-Jul-2016
HIGHLIGHTS

വിപണി കീഴടക്കാൻ അസൂസിന്റെ R558 & A540 നോട്ട് ബുക്കുകൾ

അസൂസിന്റെ മറ്റു രണ്ടു സ്മാർട്ട് നോട്ട് ബുക്കുകൾ വിപണിയിൽ ഇറങ്ങുന്നു .അസൂസിന്റെ R558 & A540 എന്നി സ്മാർട്ട് ബുക്കുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .R558 നെ കുറിച്ച് പറയുവാണെങ്കിൽ എസ്യൂസ് R558 നു കറുത്ത് നൽകുന്നത് 2.3 GHzൻ്റെ ഇൻ്റെൽ കോർ i5 6200U പ്രോസസറാണ്. പിന്നിട് വേണമെങ്കിലിത് ടർബോ ബൂസ്റ്റ് വഴി 2.8 GHz വരെയാക്കാം. 15.6 ഇഞ്ചിൻ്റെ ഡിസ്പ്ലേ 1920 x 1080 റെസ്ല്യൂഷനിലുള്ളതാണ്. എച്ച്ഡി ഗ്രാഫിക്സ് 520 + NVIDIA Geforce 930MX (2GB) യാണ്.

അസൂസിന്റെ ഒരു മികച്ച നോട്ട് ബുക്ക് തന്നെയാണിത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇനി നമുക്ക് രണ്ടാമത്തെ മോഡലായ A540 ന്റെ സവിശേഷതകൾ മനസിലാക്കാം .ഈ നോട്ട് ബുക്കിനു 1.7 GHz ഇൻ്റെൽ കോർ i3 4005U പ്രോസസറാണ് കരുത്ത് പകരുന്നത്. അതിനൊപ്പം എച്ച്ഡിഗ്രാഫിക്സ് 440 ഉം ഉണ്ട്. 15.6 ഇഞ്ചിൻ്റെ സ്ക്രീൻ 1366 x 768 പിക്സലിൻ്റേതാണ്. നോട്ട് ബുക്കിൽ 4GB (DDR 3) റാമിനൊപ്പം 1TB SATA HDD സ്റ്റോറേജും നോട്ട് ബുക്കിലുണ്ട്. റാം 8GB വരെ വർധിപ്പിക്കുവാൻ സാധിക്കും. A540 ലും വരുന്നത് സൗജന്യ DOS തന്നെയാണ്.

യുഎസ്ബി 2.0 x 1, യുഎസ്ബി 3.0 x 1, യുഎസ്ബി 3.1 C ടെപ്പ്, VGA പോർട്ട്, ഫ്രൻ്റ് VGA ക്യാമറ, എസ്ഡി കാർഡ് റീഡർ, RJ45 റീഡർ, HDMI, മൈക്ക്/ഓഡിയോ കോംബോജാക്ക്, ബിൽറ്റ് ഇൻ സ്പിക്കർ + മൈക്ക്.എന്നിവ ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :