Apple ജനപ്രിയ മാക്കുകളിൽ ഒന്നായ 24 ഇഞ്ച് Apple iMac വിപണിയിൽ അവതരിപ്പിച്ചു എം3 ചിപ്പ്സെറ്റുമായിട്ടാണ് 24-ഇഞ്ച് ഐമാക് മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. ആപ്പിളിന്റെ സ്‌കറി ഫാസ്റ്റ് ഇവന്റിലാണ് എം3 ചിപ്പോടുകൂടിയ 24-ഇഞ്ച് ആമാക് ലോഞ്ച് ചെയ്തിരിക്കുന്നത്. നവീകരിച്ച ഐമാക് എം3 മോഡലിൽ 8 കോർ സിപിയുവും 10-കോർ ജിപിയുവുമുണ്ട്.
മികച്ച പെർഫോമൻസ് നൽകുന്ന ചിപ്പ്സെറ്റാണ് എം3. എം3 ചിപ്പുള്ള പുതിയ 24 ഇഞ്ച് ഐമാക് മോഡലിന്റെ വില ആരംഭിക്കുന്നത് 1,34,900 രൂപ മുതലാണ്. ഈ മോഡലിൽ 8 കോർ സിപിയു, 8 കോർ ജിപിയു, 8GB മെമ്മറി, 256GB എസ്എസ്ഡി സ്റ്റോറേജ്, രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ എന്നിവയുമായിട്ടാണ് ഐമാക് വരുന്നത്. 24 ഇഞ്ച് ഐമാക്കിൽ മാജിക് കീബോർഡും മാജിക് മൗസും ആപ്പിൾ നൽകുന്നു. ഗ്രീൻ, പിങ്ക്, ബ്ലൂ, സിൽവർ എന്നീ നിറങ്ങളിൽ ഇത് ലഭിക്കും.
10 കോർ ജിപിയു ഉള്ള എം3 വേരിയന്റുള്ള 24 ഇഞ്ച് ഐമാക് മോഡലിന്റെ വില ആരംഭിക്കുന്നത് 1,54,900 രൂപ മുതലാണ്. വിദ്യാർത്ഥികൾക്ക് ഈ മോഡൽ 1,44,900 രൂപയ്ക്ക് ലഭിക്കും. 8 കോർ സിപിയു, 8GB റാം,256GB എസ്എസ്ഡി, രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ, ഗിഗാബിറ്റ് ഇഥർനെറ്റ്, രണ്ട് യുഎസ്ബി 3 പോർട്ടുകൾ എന്നിങ്ങനെയുള്ള കോൺഫിഗറേഷനുമായാണ് ഈ മോഡൽ വരുന്നത്. ടച്ച് ഐഡിയും മാജിക് മൗസും ഉള്ള ഒരു മാജിക് കീബോർഡും ഇതിനൊപ്പം ലഭിക്കും. ബ്ലൂ, ഗ്രീൻ, ഓറഞ്ച്, പിങ്ക്, പർപ്പിൾ, സിൽവർ, യെല്ലോ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.
24 ഇഞ്ച് ഐമാക് ആപ്പിൾ വെബ്‌സൈറ്റിൽ പ്രീ ഓർഡറിനായി ലഭ്യമായിട്ടുണ്ട്. വെബ്‌സൈറ്റ്, ആപ്പിൾ സ്റ്റോർ, ആപ്പിൾ അംഗീകൃത റീസെല്ലർമാർ എന്നിവ വഴി നവംബർ 7 മുതൽ ഈ മാക് വിൽപ്പനയ്ക്കെത്തും. എം3 ചിപ്പ് ഉള്ള പുതിയ 24 ഇഞ്ച് ഐമാക് പഴയ മോഡലിന് സമാനമായ ഡിസൈനിലാണ് വരുന്നത്. 24GB വരെ യൂണിഫൈഡ് റാം സപ്പോർട്ടുള്ള 8 കോർ സിപിയുവും 10-കോർ ജിപിയുവുമായിട്ടാണ് എം3 ചിപ്പ് വരുന്നത്.
കൂടുതൽ വായിക്കൂ: Amazon GIF 2023: Amazon-ൽ വൻ ഓഫറിൽ ലഭിക്കുന്ന മികച്ച 5G സ്മാർട്ട്ഫോണുകൾ
പുതിയ എം3 ചിപ്പ് ഒരു 3nm പ്രോസസ്സ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മുൻഗാമിയായ എം1 ചിപ്പിനെക്കാൾ കൂടുതൽ കാര്യക്ഷമമായ ചിപ്പ്സെറ്റാണ് ഇത്. ഗ്രാഫിക്‌സിന്റെ കാര്യത്തിൽ, ഐമാക് ട്രെയ്‌സിങ്ങിനുള്ള സപ്പോർട്ടോടെയാണ് ഈ ചിപ്പ്സെറ്റ് വരുന്നത്. വേഗതയേറിയ മെഷീൻ ലേണിങ് എനേബിൾഡ് 16-കോർ ന്യൂറൽ എഞ്ചിനുമായിട്ടാണ് ചിപ്പ്സെറ്റ് വരുന്നത്.
ആപ്പിൾ എം3 ഉള്ള ഓൾ-ഇൻ-വൺ 24 ഇഞ്ച് ഐമാക് 24 ഇഞ്ച് റെറ്റിന ഡിസ്പ്ലേയോടെയാണ് വരുന്നത്. 4.5K റെസല്യൂഷനും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും നൽകുന്നു. വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3, നാല് യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ, രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ, ഗിഗാബിറ്റ് ഇഥർനെറ്റ് സപ്പോർട്ട് എന്നിവയുമായിട്ടാണ് മാക് വരുന്നത്.
1080p ഫേസ്‌ടൈം ക്യാമറയും സ്പേഷ്യൽ ഓഡിയോയ്ക്കും ഡോൾബി അറ്റ്‌മോസിനുമുള്ള സപ്പോർട്ടുമുള്ള 6 സ്പീക്കർ സെറ്റപ്പും പുതിയ മാക്കിൽ ഉണ്ട്. മാക്ഒഎസ് സോനാമ ഔട്ട്-ഓഫ്-ദി-ബോക്സിലാണ് ആമാക് പ്രവർത്തിക്കുന്നത്.