കൂളിംഗ് വിദ്യയുമായി ഏസറിന്റെ സ്വിച്ച് ” ആൽഫ 12 “

Updated on 05-May-2016
HIGHLIGHTS

സിപിയൂ തണുപ്പിക്കാൻ ഫാനിനു പകരം ലിക്വിഡ് കൂളിങ്ങ് സംവിധാനമാണ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 എന്ന ഹൈബ്രിഡ് ലാപ്ടോപ്പിലുളളത്.

 

സിപിയൂ തണുപ്പിക്കാൻ ഫാനിനു പകരം ലിക്വിഡ് കൂളിങ്ങ് സംവിധാനമാണ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 എന്ന ഹൈബ്രിഡ് ലാപ്ടോപ്പിലുളളത്. സിസ്റ്റം ചൂടാകാതെ സൂക്ഷിക്കുക എന്നതാണ് കമ്പ്യൂട്ടറുകളുടേയും ലാപ്ടോപ്പുകളുടേയും ഉളളിലുളള ഫാനുകൾ ചെയ്യുന്നത്. എന്നാൽ കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ ഫാനിന്റെ ശബ്ദം കൂടി വരുന്നതായിരിക്കും, അതു കൂടാതെ സിസ്റ്റത്തിനുളളിൽ ഫാൻ സ്ഥലം പഹരിക്കും എന്നതും ഒരു പ്രശ്നമാണ്.

 

എന്നാൽ ഈ പ്രശ്നത്തിനു പരിഹാരമായാണ് ഏസർ ഇപ്പോൾ പുറത്തിറക്കിയ വില്‍ഡോസ് 10 ഹൈബ്രിഡ് ലാപ്ടോപ് സ്വിച്ച് ആല്‍ഫ 12. ഈ ലാപ്ടോപ്പിന് കരുത്ത് പകരുന്നത് ഇന്റലിന്റെ ഏറ്റവും പുതിയ 6th ജനറേഷൻ കോർ സിപിയു ആണ്. ഫാനിനു പകരം ലിക്വിഡ് ലൂപ് കൂളിങ്ങ് ആണ് പ്രവർത്തിക്കുന്നത്. ഇരു വശങ്ങളിലും മൂടിയ ഒരു കുഴലിനുളളില്‍ കൂളിങ്ങ് നിറച്ചിരിക്കുന്നു. ഈ കുഴലിലേക്കാണ് സിപിയൂ വിൽ നിന്നു വരുന്ന ചൂട് കടത്തി വിടുന്നത്. ഇതു കാരണം ലാപ്ടോപ്പിന്റെ മറ്റു ഭാഗങ്ങളിലും ചൂട് അനുഭവപ്പെടില്ല. ലാപ്ടോപ്പിന്റേയും ടാബ്ലെറ്റിന്റേയും സൗകര്യങ്ങള്‍ ഇതിൽ നല്‍കുന്നുണ്ട്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :