11th Gen ഇന്റൽ കോർ പ്രോസസർ, 27000 ബജറ്റിൽ Inbook Y2 Plus ലാപ്ടോപ്പുമായി Infinix!

Updated on 26-Dec-2023
HIGHLIGHTS

Infinix ബജറ്റ്- ഫ്രെണ്ട്ലി laptop പുറത്തിറക്കി

Inbook Y2 Plus ആണ് കമ്പനി പുതിയതായി വിപണിയിൽ എത്തിച്ചത്

സിൽവർ, ബ്ലൂ, ഗ്രേ എന്നീ 3 മനോഹരമായ നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാകും

സ്മാർട്ഫോണുകൾക്ക് പുറമെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പേരുകേട്ട കമ്പനിയാണ് Infinix. ഇപ്പോഴിതാ, ഇൻഫിനിക്സ് ബജറ്റ്- ഫ്രെണ്ട്ലി laptop പുറത്തിറക്കി. Inbook Y2 Plus ആണ് കമ്പനി പുതിയതായി വിപണിയിൽ എത്തിച്ചത്. 27,000 രൂപ ബജറ്റിൽ വാങ്ങാവുന്ന മുന്തിയ ഇനം ലാപ്ടോപ്പാണിത്.

Infinix Inbook Y2 Plus

പ്രീമിയം ഡിസൈനും മികച്ച ഫീച്ചറുകളുമായാണ് ഇൻബുക്ക് Y2 പ്ലസ് എത്തിയത്. താങ്ങാനാവുന്ന വിലയിലാണ് ലാപ്ടോപ്പ് പുറത്തിറക്കിയത്. 10 മണിക്കൂർ വരെ വെബ് ബ്രൗസിങ് ഫീച്ചർ ഇതിൽ വരുന്നു. ലാപ്ടോപ്പിന്റെ വിൽപ്പന ആരംഭിച്ചിട്ടില്ല. ഡിസംബർ 27നാണ് ഇൻഫിനിക്സ് ഇൻബുക്ക് വൈ2 പ്ലസിന്റെ സെയിൽ തുടങ്ങുന്നത്. 27,490 രൂപയാണ് വില. ഓഫ്ലൈനായും ഫ്ലിപ്കാർട്ട് വഴിയും ലാപ്ടോപ്പ് വാങ്ങാം. സിൽവർ, ബ്ലൂ, ഗ്രേ എന്നീ 3 മനോഹരമായ നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാകും.

Infinix Inbook Y2 Plus

Infinix Inbook Y2 Plus ഫീച്ചറുകൾ

ഇൻഫിനിക്സ് വൈ സീരീസിലെ പുതിയ ലാപ്ടോപ്പിന്റെ ഫീച്ചറുകൾ ഇതാ… പോർട്ടബിലിറ്റി ഫീച്ചറാണ് ലാപ്പിന്റെ പ്രധാന സവിശേഷത. കട്ടിയുള്ളതും മെലിഞ്ഞതുമായ ബോഡിയാണ് ലാപ്ടോപ്പിനുള്ളത്. അലൂമിനിയം അലോയ് മെറ്റൽ ഡിസൈനാണ് ഇൻബുക്ക് Y2 പ്ലസ്സിലുള്ളത്. 65W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. PD 3.0 ടെക്നോളജി ചാർജിങ്ങിന് ഉപയോഗിക്കുന്നു.

50Wh-ന്റെ വലിയ ബാറ്ററിയാണ് ഇൻഫിനിക്സ് നൽകുന്നത്. ഇത് 10 മണിക്കൂർ വരെ വെബ് ബ്രൗസിങ് കപ്പാസിറ്റിയുള്ളതാണ്. 60 മിനിറ്റിനുള്ളിൽ 75 ശതമാനം വരെ ചാർജ് പൂർത്തിയാക്കാൻ ലാപ്ടോപ്പിന് സാധിക്കും. ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ്ങാണ് ഇൻബുക്ക് വൈ സീരീസിന്റെ മറ്റൊരു സവിശേഷത.

15.6-ഇഞ്ച് ഇൻബുക്ക് Y2 പ്ലസ് സ്ക്രീൻ

83 ശതമാനം sRGB കളർ ഗാമറ്റും 260 NITS ബ്രൈറ്റ്നെസ്സുമുള്ള ഡിസ്പ്ലെ ഇതിനുണ്ട്. 15.6-ഇഞ്ച് വലിപ്പമാണ് ഡിസ്‌പ്ലേയ്ക്ക് വരുന്നത്. ലാപ്‌ടോപ്പിന് 82% സ്‌ക്രീൻ ടു ബോഡി റേഷ്യൂ വരുന്നു. സ്റ്റീരിയോ സറൗണ്ട് സൗണ്ടും, ഡ്യുവൽ സ്പീക്കറുകളും ഇതിൽ വരുന്നു.
ഏറ്റവും നൂതന ടെക്നോളജിയാണ് ഇൻബുക്ക് വൈ2 പ്ലസ്സിലുള്ളത്. 11-ാം ജനറേഷൻ ഇന്റൽ കോർ പ്രോസസർ (11th Gen Intel Core) ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ലാപ്ടോപ്പിന് സുഗമവും കാര്യക്ഷമവുമായ കമ്പ്യൂട്ടിങ് എക്സ്പീരിയൻസ് ഉറപ്പ് നൽകുന്നു.

Infinix Inbook Y2 Plus ഫീച്ചറുകൾ

READ MORE: iPhone in India: ഇന്ത്യയിലെ പടുകൂറ്റൻ Apple ഫാക്ടറി നമ്മുടെ തൊട്ടയൽപകത്ത്, അതും TATA-യുടെ വക!

USB-C, USB 3.0 എന്നിവ കണക്റ്റിവിറ്റിയ്ക്ക് ഉപയോഗിക്കാം. HDMI, SD കാർഡ് സ്ലോട്ട്, 3.5mm ഹെഡ്‌സെറ്റ്, മൈക്രോഫോൺ ജാക്ക് എന്നിവയും ഇൻബുക്കിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. സ്റ്റോറേജിലും ഇൻബുക്ക് Y2 പ്ലസ്സിൽ ആകർഷക ഫീച്ചറുകളുണ്ട്. PCIe3.0 ഉപയോഗിച്ച് 1 TB വരെ SSD ഇതിൽ ലഭിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :