യു യുറേക്ക ബ്ലാക്ക് മോഡലുമായി മൈക്രോമാക്സ്

Updated on 07-Jun-2017
HIGHLIGHTS

മൈക്രോമാക്സ് ഉപകമ്പനിയായ യു ടെലിവെഞ്ചേഴ്‌സാണ് പുതിയ ഫോൺ വിപണിയിലെത്തിക്കുന്നത്

2017 ജൂൺ 1 ന് പുതിയ യൂ യുറേക്ക  ബ്ലാക്ക് എഡിഷനുമായി  മൈക്രോമാക്സ് രംഗത്തെത്തിയിരിക്കുകയാണ്. "ബ്ലാക്ക് എല്ലാവർക്കു വേണ്ടിയുള്ളതല്ല; പക്ഷേ നിങ്ങൾ വ്യത്യസ്തനാണ്'' എന്ന ടാഗ്‌ലൈനോടെയുള്ള  ക്ഷണക്കത്താണ് യൂ യുറേക്ക  ബ്ലാക്ക് എഡിഷന്റെ അവതരണവുമായി ബന്ധപ്പെട്ട് മൈക്രോമാക്‌സ് പുറത്തിറക്കിയത്.

#BlackisBack എന്ന ഹാഷ്ടാഗ് കാമ്പെയിനും ട്വിറ്ററിലൂടെ മൈക്രോമാക്സ് നടത്തിയിരുന്നു.  
പൂർണ്ണമായും പുതിയ രൂപകൽപ്പനയിൽ കറുത്ത നിറത്തിലുള്ള പുതിയ യു യുറേക്കയാണ് വിപണിയിലെത്തിയിരിക്കുന്നത്. പഴയ യു യുറേക്ക നിറം മാത്രമല്ല മാറിയിരിക്കുന്നത്; മറിച്ച് ഒട്ടനവധി  പുതിയ സവിശേഷതകളോടെയാണ് ഈ ഫോണെത്തിയത്.

 2014 ഡിസംബറിൽ പുറത്തിറക്കിയ യു യുറേക്ക സൈനോജൻ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന ഖ്യാതിയോടെയാണ് വിപണിയിലെത്തിയത്. ഈ ഫോണിനെ കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും കൂടുതലായി വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ലെങ്കിലും ഫോൺ കറുത്ത  മാറ്റ് നിറത്തിലും അതോടൊപ്പം വിരലടയാള സ്കാനറിനൊപ്പവുമാണ്‌ പ്രതീക്ഷിക്കുന്നത്. മെറ്റാലിക്ക് യൂണി ബോഡി ഡിസൈനിലായിരിക്കും ഈ ഫോൺ ലഭ്യമാകുമെന്നാണ് യു ടെലിവെഞ്ചേഴ്‌സ്  അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട ഇമേജിൽ നിന്ന്  ഊഹിക്കാൻ കഴിയുന്നത്.

Connect On :