യു യുറേക്ക ബ്ളാക്ക് ഫോണിന്റെ സവിശേഷതകൾ

Updated on 07-Jun-2017
HIGHLIGHTS

വെറും 8.73 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോൺ ഫ്ലിപ്കാർട്ട് വഴി 8999 രൂപയ്ക്കു വാങ്ങാം

മൈക്രോമാക്സിന്റെ ഉപകമ്പനിയായ യു ടെലിവെഞ്ചേഴ്സ് യു യുറേക്ക ശ്രേണിയിൽ  'യു യുറേക്ക ബ്ളാക്ക്' പുറത്തിറക്കി . 2014 ഡിസംബറിൽ പുറത്തിറക്കിയ യു യുറേക്ക സൈനോജൻ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന ഖ്യാതിയോടെയായിരുന്നു വിപണിയിലെത്തിയത്. 

കഴിഞ്ഞ ആഗസ്തിൽ ഇന്ത്യയിൽ 'യു യുറേക്ക എസ്' എന്നൊരു മോഡൽ അവതരിപ്പിച്ചതിന് ശേഷം ഈ വർഷം ഇതാദ്യമായാണ് 'യു'  മറ്റൊരു ഫോണുമായെത്തിയിരിക്കുന്നത്.പതിനായിരം രൂപയിൽ താഴെ വിലയുള്ള  സ്മാർട്ട്ഫോൺ വാങ്ങാൻ  ലക്ഷ്യമിടുന്ന യുവ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള യു ടെലിവെഞ്ചേഴ്സ് ബജറ്റ് സ്മാർട്ട്ഫോണാണ്‌ യു യുറേക്ക ബ്ളാക്ക്. 

വെറും 8.73 മില്ലിമീറ്റർ മാത്രം കനമുള്ള യു യുറേക്ക ബ്ളാക്ക്  സ്നാപ്ഡ്രാഗൺ 430 പ്രോസസറിനൊപ്പം 4 ജിബി റാം ഉൾപ്പെടുത്തിയാനെത്തിയിരിക്കുന്നത്. അഡ്രിനോ  505 ജിപിയു പിന്തുണയ്ക്കുന്ന ഫോൺ  ആൻഡ്രോയ്ഡ് 6.0.1 മഷ്‌മല്ലോ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 3000 എം.എ.എച്ച് ബാറ്ററിയാണ് ഈ ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്. മെറ്റാലിക്  യൂണിറ്റ് ബോഡി ഡിസൈനോടെയെത്തുന്ന ഈ ഫോണിലെ  പിൻ ക്യാമറ 13 എംപി സോണി IMX258 PDAF, ഡ്യുവൽ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ളതാണ്. ഫ്ളാഷോടു കൂടിയ 8 എംപി സെൽഫി ഷൂട്ടറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

Connect On :