അതെ സംശയികേണ്ട യു ടൂബിന്റെ തന്നെ പുതിയ സംരഭം ആണ് ഇത് .2017-ൽ ലോകം മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രെമത്തിലാണ് ഇപ്പോൾ യുട്യൂബ്.ഇൻ്റർനെറ്റ് ലോകത്തെ ഏറ്റവും വലിയ വിഡിയോ ഷേയറിംഗ് യൂട്യൂബ് ഇനി ഇന്റർനെറ്റ് കേബിൾ ടിവി രംഗത്തേയ്ക്കും. എന്നും പുതുമ നിലനിർത്താൻ ശ്രമിക്കുന്ന യൂട്യൂബ് ഇൻ്റർനെറ്റ് വഴിയാണ് ഈ സൗകര്യം നൽകുന്നത്.
അൺപ്ലഗ്ഡ് എന്ന പേരിലുള്ള പദ്ധതി അമേരിക്കയിൽ അടുത്ത വർഷാമാരംഭിക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്. പിന്നീട് മറ്റു രാജ്യങ്ങളിലേയ്ക്കും പദ്ധതി വിപുലികരിക്കും. പ്രമുഖ കമ്പനികളുമായി പദ്ധതി നടപ്പാക്കാൻ ചർച്ചയിലാണ് യൂട്യൂബ്. കേബിൾ സർവ്വീസ് വഴി ടിവി ചാനലുകൾ കാണുന്നതിന് നിശ്ചിത വരിസംഖ്യയുണ്ടാകുന്നതാണ്.വളരെ ചിലവു കുറഞ്ഞ രീതിയിലും ആയിരിക്കും ഇതു ഇന്ത്യയിൽ പുറത്തുവരുക .