യൂട്യൂബിന്റെ സകല റെക്കോർഡുകളും തകർത്തു വടചെന്നൈ

Updated on 01-Aug-2018
HIGHLIGHTS

യുടൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു വട ചെന്നൈ

ഇപ്പോൾ യൂട്യൂബിൽ തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്  മറ്റാരുമല്ല തമിഴ് ബ്രൂസ് ലീ എന്നറിയപ്പെടുന്ന മലയാളികൾക്കും ഏറെ ഏറെ ഇഷ്ടമുള്ള നടൻ ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വടചെന്നൈ എന്ന സിനിമയുടെ ടീസർ ആണ് .ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിലും ഏറെ ചർച്ചാവിഷയമായിരിക്കുന്ന ഒരു ടീസർ കൂടിയാണിത് .ആടുകളം എന്ന സിനിമയ്ക്ക് ശേഷം  വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത് .

എന്നാൽ രണ്ടു ദിവസ്സം മുൻപ് പുറത്തിറങ്ങിയ ടീസറിന് പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഇതിനോടകം തന്നെ ഏകദേശം 4,369,964 ആളുകൾ ഈ ടീസർ കണ്ടു കഴിഞ്ഞു .കൂടാതെ 171കെ ലൈക്കുകളും ധനുഷിന്റെ ഈ പുതിയ സിനിമയുടെ ടീസർ നേടിക്കഴിഞ്ഞു .കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി യൂടൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു തന്നെയാണിത് .

എന്നാൽ റീസറിനു 9കെ അടുത്ത് ഡിസ്‌ലൈക്കും ലഭിച്ചിരിക്കുന്നു .കാലയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം ധനുഷ് നിർമിക്കുന്ന സിനിമകൂടിയാണിത് .കാലയ്ക്ക് ശേഷം സന്തോഷ് നാരായണൻ ആണ് വടചെന്നൈയുടെ സംഗീതവും ചെയ്തിരിക്കുന്നത് .സെപ്റ്റംബറിൽ ഈ സിനിമ തിയറ്ററുകളിൽ എത്തുന്നു .

എന്നാൽ ഓരോ മിനുട്ട് കഴിയുമ്പോളും വടചെന്നൈയുടെ വ്യൂ കൂടിക്കൊണ്ടിരിക്കുകയാണ് .നാഷണൽ അവാർഡ് ലഭിച്ചതിനു ശേഷം വെട്രിമാരനും ധനുഷും എത്തുന്ന സിനിമയെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :