Aadhaar Card-ഉം Ration card-ഉം ബന്ധിപ്പിക്കാനുള്ള ഓട്ടത്തിലാണോ നിങ്ങൾ? അതിന് റേഷൻ കടയിൽ പോയി മെനക്കെടണമെന്നില്ല. Online സംവിധാനത്തിലൂടെ നിങ്ങളുടെ ഫോണിൽ നിന്ന് തന്നെ ഇത് ചെയ്യാം. അതുമല്ലെങ്കിൽ SMS അയച്ചും ആധാർ- റേഷൻ കാർഡ് ലിങ്കിങ് സാധ്യമാണ്.
ഒരു വ്യക്തി ഒന്നിലധികം റേഷൻ കാർഡിൽ ഉൾപ്പെട്ടില്ല എന്ന് വ്യക്തമാക്കുന്നതിനാണ് ഇങ്ങനെ ലിങ്ക് ചെയ്യുന്നത്. കൂടാതെ അർഹരായ വ്യക്തികൾക്ക് അവരുടെ സബ്‌സിഡി ലഭിക്കാനും ഇവ ബന്ധിപ്പിക്കുന്നത് സഹായിക്കും.
മറ്റുള്ളവർക്ക് ലഭിക്കേണ്ട ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഈ രേഖകൾ ബന്ധിപ്പിക്കേണ്ടതുണ്ട്. ഓൺലൈനായി ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം.
ഇവ ഓൺലൈനായി ബന്ധിപ്പിക്കുന്നതിന് റേഷൻ കാർഡ് നമ്പർ കൈക്കലുണ്ടായിരിക്കണം. കൂടാതെ ആധാർ കാർഡ് നമ്പറും ആധാർ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പറും അത്യാവശ്യമായിരിക്കും.
ഇനി എങ്ങനെയാണ് ആധാറും റേഷൻ കാർഡും തമ്മിൽ ഓൺലൈനായി ലിങ്ക് ചെയ്യുന്നതെന്ന് നോക്കാം.
മിക്ക സംസ്ഥാനങ്ങളിലും ആധാറും റേഷൻ കാർഡും തമ്മിൽ ഓൺലൈനായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമുണ്ട്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്…
ഫോണിലോ ലാപ്ടോപ്പിലോ നിങ്ങളുടെ സംസ്ഥാനത്തിന്റെ PDS പോർട്ടൽ സന്ദർശിക്കുക. കേരളത്തിന്റെ പൊതുവിതരണ സേവനം ലഭിക്കുന്ന പോർട്ടൽ https://civilsupplieskerala.gov.in/ ആണ്. ഇവിടെ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക.
ഇതിനായി ‘UID SEED <സ്റ്റേറ്റ് ഷോർട്ട് കോഡ്> <സ്‌കീം/പ്രോഗ്രാം ഷോർട്ട് കോഡ്> <സ്‌കീം/പ്രോഗ്രാം ഐഡി> <ആധാർ നമ്പർ>’ എന്നിവ മെസേജിൽ എഴുതുക. ശേഷം ‘51969’ എന്നതിലേക്ക് SMS അയക്കുക. ഉദാഹരണത്തിന് UID SEED KL POSC 9778342 114476709021 എന്ന് അയക്കാം. ശേഷം ഫോണിൽ അലേർട്ട് ലഭിക്കും.
ഇനി ഓഫ്ലൈനായാണ് നിങ്ങൾ ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതെങ്കിൽ അതിന് ആവശ്യമായ രേഖകൾ ചുവടെ വിവരിക്കുന്നു.
നിങ്ങളുടെ ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? എങ്ങനെ പരിശോധിക്കാം?
ഇതിനായി നിങ്ങൾക്ക് മേരാ റേഷൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മേരാ റേഷൻ ആപ്പ് ആദ്യം ഇൻസ്റ്റാൾ ചെയ്യുക. ശേഷം മെനുവിൽ നിന്ന് ‘ആധാർ സീഡിംഗ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
READ MORE: First Sale Live: 3000 രൂപ വിലക്കിഴിവിൽ iQOO പുതിയ പ്രീമിയം ഫോൺ വാങ്ങാം, ഓഫർ പരിമിതകാലത്തേക്ക് മാത്രം
‘റേഷൻ കാർഡ്’ ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത് നൽകുക. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. റേഷൻ കാർഡിൽ ആധാർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇവിടെ ദൃശ്യമാകും. (വാർത്ത സ്രോതസ്സ്: ക്ലിയർടാക്സ്)