തിങ്കളാഴ്ച മുതൽ നിങ്ങൾക്ക് ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

Updated on 13-Jul-2018
HIGHLIGHTS

വൺ പ്ലസ് 6 റെഡ് എഡിഷൻ ജൂലൈ 16 മുതൽ ആമസോണിൽ ,വില 39999 രൂപ

വൺ പ്ലസ് 6 മോഡലുകളുടെ ഏറ്റവും പുതിയ റെഡ് വേരിയന്റുകൾ പുറത്തിറങ്ങുന്നു .ജൂലൈ 16 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നതാണ് .8 ജിബിയുടെ റാംമ്മിലാണു ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾക്കുണ്ട് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 39999 രൂപയാണ് .ജൂലൈ 16 മുതൽ ഇത് വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ  ഈ റെഡ് വേരിയന്റ് ലഭിക്കുന്നതാണ് .കൂടാതെ മറ്റൊരു വേരിയന്റ് Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിലും വാങ്ങിക്കുവാൻ സാധിക്കുന്നു . .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3300 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .റെഡ് കൂടാതെ Midnight Black, Silk White, Mirror Black എന്നി നിറങ്ങളിൽ വൺ പ്ലസ് 6 മോഡലുകൾ ലഭ്യമാകുന്നു  .കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിനു നൽകിയിരിക്കുന്നത്

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :