90കളിൽ ഇന്ത്യൻ വിപണിയിൽ യമഹ RX100 ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മോട്ടോർസൈക്കിളെന്ന പേരും യമഹയ്ക്ക് തന്നെയായിരുന്നു. അന്ന് യുവത്വം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ബ്രാൻഡ് കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ, പഴയതിനെ പൊടി തട്ടിയെടുത്ത് വീണ്ടും വിപണി കീഴടക്കാൻ വരികയാണ് Yamaha RX100. ഇതിനായുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ കമ്പനിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത്തവണ 150 സിസിയിലോ 200 സിസിയിലോ ആയിരിക്കും ബൈക്ക് വരികയെന്നതും ഇത് മുൻപത്തേക്കാൾ കൂടുതൽ കരുത്തുറ്റ എഞ്ചിനിലാണ് പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്.
1996ൽ യമഹ RX100 നിർത്തലാക്കിയെന്നാണ് വിവരം. എന്നാൽ, കരുത്തുറ്റ എഞ്ചിനും നിരവധി പുതിയ ഫീച്ചറുകളുമായാണ് ഈ ബൈക്ക് ഇപ്പോൾ അവതരിപ്പിക്കുന്നതെന്ന് കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു. 1985ലാണ് ഈ ബൈക്ക് പുറത്തിറക്കിയത്. നേരത്തെ കിക്ക് സ്റ്റാർട്ടിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കിക്ക് സ്റ്റാർട്ടും, എബിഎസ് ബ്രേക്കുകളും അലോയ് വീലുകളുമായാണ് വരുന്നത്.
യമഹ RX100 അതിന്റെ ഗംഭീരമായ രൂപകൽപ്പനയ്ക്കും ശക്തമായ ശബ്ദത്തിനും മികച്ച ഗ്രൗണ്ട് ക്ലിയറൻസിനും പേരുകേട്ടതാണ്. പുതിയ പതിപ്പിൽ ബിഎസ് 6 എഞ്ചിനിലാണ് ഇത് വിപണിയിലെത്തുക. നിലവിൽ, മൈലേജ്, വില, ഫീച്ചറുകൾ എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. നേരത്തെ അതിന്റെ എഞ്ചിൻ എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ ആയിരുന്നു. ഇത് 7 പോർട്ട് ടോർക്ക് ഉൽപ്പാദിപ്പിച്ചിരുന്നു. ഒരു സിലിണ്ടറിന് 11 PSഉം 7500 rpmഉം ഉണ്ടായിരുന്നു.