ഷവോമി ബാംഗ്ലൂരിൽ രണ്ടു എം ഐ ഹോം ഔട്ട്ലെറ്റുകൾ തുറക്കും

ഷവോമി ബാംഗ്ലൂരിൽ രണ്ടു എം ഐ ഹോം ഔട്ട്ലെറ്റുകൾ തുറക്കും
HIGHLIGHTS

വരുന്ന രണ്ടു വർഷക്കാലയളവിനുള്ളിൽ രാജ്യത്താകെ 100 എം ഐ ഹോം ഔട്ട്ലെറ്റുകൾ തുറക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്

 

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണായ എംഐ മാക്സ് 2 വിനു പിന്നാലെ രണ്ടു എം ഐ ഹോം ഔട്ട്ലെറ്റുകൾ  രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബാംഗ്ലൂരിൽ തുറക്കാൻ തീരുമാനം. സ്മാർട്ട്ഫോണുകൾ, പവർ ബാങ്കുകൾ, ഹെഡ്‌ഫോണുകൾ,ഫിറ്റ്നസ് ബാൻഡുകൾ, എയർ പ്യൂരിഫയറുകൾ എന്നിവയൊക്കെ ഇവിടെ വില്പനയ്ക്കായെത്തും.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഇക്കഴിഞ്ഞ മെയ് 20 ന്  ബാംഗ്ലൂരിൽ ആദ്യത്തെ എം ഐ ഹോം ഔട്ട്ലെറ്റ് ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിൽ ഷവോമി തുറന്നിരുന്നു. ഡൽഹിയിലും ഉടനെ  എം ഐ ഹോം ഔട്ട്ലെറ്റുകൾ തുറക്കാനിരിക്കെയാണ്‌ ബാംഗ്ലൂരിൽ പുതിയ രണ്ടു മാളുകൾ കൂടി തുറക്കാനുള്ള കമ്പനി തീരുമാനം.

ഷവോമി ഉത്പന്നങ്ങൾ വാങ്ങുന്നതിനു മുൻപായി അവ ഉപയോഗിച്ച് നോക്കുന്നതിനും എം ഐ ഹോം ഔട്ട്ലെറ്റുകൾ അവസരമൊരുക്കും. ജൂലൈ 22 നു ബാംഗ്ലൂരിലെ ലിഡോ മാളിലും ജൂലൈ  29 നു ഓറിയോൺ മാളിലുമാണ് എം ഐ ഹോം ഔട്ട്ലെറ്റുകൾ തുറക്കുക. വരുന്ന രണ്ടു വർഷക്കാലയളവിനുള്ളിൽ രാജ്യത്താകെ 100  എം ഐ ഹോം ഔട്ട്ലെറ്റുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo