Xiaomi ഫോണിലെ മികവ് ഇലക്ട്രിക്ക് കാറുകളിലും ആവർത്തിക്കുമോ?

Xiaomi ഫോണിലെ മികവ് ഇലക്ട്രിക്ക് കാറുകളിലും ആവർത്തിക്കുമോ?
HIGHLIGHTS

‌HVST Automobile design ആണ് ഇലക്ട്രിക് കാറിൽ ഡിസൈൻ ചെയ്യുന്നത്

എംഐ ലോഗോയും ഇലക്ട്രിക് കാറിൽ ഉണ്ടാകും

എൽ3 ഓട്ടോണമസ് ഡ്രൈവിംഗ് കാറുകൾക്ക് വില കൂടുതലായിരിക്കും

ചൈനീസ് ടെക് ഭീമനായ ഷവോമി (Xiaomi) ഇലക്ട്രിക് വാഹന (electric vehicle) വിപണിയിലേക്ക് ചുവടു വെയ്ക്കുന്നു. 2021 നവംബറിലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ (electric car) സംബന്ധിച്ച പ്രഖ്യാപനം ഷവോമി (Xiaomi) നടത്തിയത്. 2024 ൽ തങ്ങളുടെ ആ​ദ്യ ഇലക്ട്രിക് കാർ പുറത്തിറക്കും എന്നാണ് അവകാശപ്പെടുന്നത്. ‌എച്ച്‍വിഎസ്‌റ്റി ഓട്ടോമൊബൈൽ ഡിസൈൻ‌ (HVST Automobile design) ആണ് ഷവോമി(Xiaomi)യുടെ ആദ്യത്തെ ഇലക്ട്രിക് കാർ രൂപകൽപന ചെയ്തിരിക്കുന്നത്. വെൽറ്റ്മീസ്റ്റർ മോട്ടോറിനു വേണ്ടി മേവൻ എന്ന കാർ നിർമിച്ച കമ്പനി കൂടിയാണിത്.

ഒരു വർഷം മൂന്നു ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ഷവോമി ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി അടുത്ത 10 വർഷത്തിനുള്ളിൽ 75,395 കോടി രൂപയുടെ (1000 കോടി ഡോളര്‍) നിക്ഷേപമാണ് ഷവോമി (Xiaomi) നടത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എംഐ ലോഗോയും ഇലക്ട്രിക് കാറിൽ ഉണ്ടാകും. വിശ്വസനീയമായ ഒരു ഇലക്ട്രിക് കാർ ബ്രാൻഡ് എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും കമ്പനി അറിയിച്ചു. ചൈനയിലെ ബീജിങ്ങിൽ ഒരു റിസർച്ച് & ഡെവലപ്‌മെന്റ് ഡിവിഷനും ഒരു ഓട്ടോ ആസ്ഥാനവും ഷവോമി(Xiaomi)സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് സെഗ്‌മെന്റുകളിലായാണ് ഷവോമി കാറുകൾ അവതരിപ്പിക്കുന്നത് 

A, B എന്നീ രണ്ട് സെഗ്‌മെന്റുകളായി തങ്ങളുടെ കാറുകൾ അവതരിപ്പിക്കാനാണ് ഷവോമി പദ്ധതിയിടുന്നത്. ആദ്യ സെഗ്‌മെന്റിൽ എൽ-2 ഓട്ടോണമസ് ഡ്രൈവിംഗ് സപ്പോർട്ട്‍ (L2 autonomous driving support) ഉണ്ടായിരിക്കും. രണ്ടാം സെഗ്‌മെന്റിൽ എൽ-3 ഓട്ടോണമസ് ഡ്രൈവിംഗ് സപ്പോർട്ട് ആയിരിക്കും (L3 autonomous driving) ഉണ്ടായിരിക്കുക. എൽ3 ഓട്ടോണമസ് ഡ്രൈവിംഗ് കാറുകൾക്ക് വില കൂടുതലായിരിക്കും.

ബീജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനിയാണ് ഷവോമി(Xiaomi). പുതിയ സംരംഭത്തിലേക്കു കടക്കുന്നതിനു മുൻപായി, കമ്പനിയുടെ ഇലക്ട്രിക് വാഹന വിഭാഗം വലിയ തോതിലുള്ള ഗവേഷണം നടത്തിയതായും ഷവോമി അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനം വികസിപ്പിച്ചെടുക്കുന്നതിനും ഇതിനായുള്ള ടീം രൂപീകരിക്കുന്നതിനും നിരവധി വ്യവസായ പ്രമുഖരെയും കമ്പനി ഉദ്യോ​ഗസ്ഥർ സന്ദര്‍ശിച്ചിരുന്നു.

ഓട്ടോണമസ് ഡ്രൈവിങ് സ്ഥാപനമായ ഡീപ് മോഷനെ ഏകദേശം 77.37 ദശലക്ഷം ഡോളറിന് ഷവോമി ഏറ്റെടുത്തിരുന്നു. നിയോ, എക്‌സ്‌പെങ് പോലുള്ള സ്റ്റാര്‍ട്അപ്പുകളും ടെസ്ല, വാറന്‍ ബഫറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചൈനീസ് വാഹനനിര്‍മ്മാതാക്കളായ ബിവൈഡി എന്നിവരോടാണ് കമ്പനി ഇനി മത്സരിക്കേണ്ടത്.

Digit.in
Logo
Digit.in
Logo