വെറും എട്ടു മിനിറ്റിൽ ഷവോമി വിറ്റത് 2,50,000 റെഡ്മി 4 ഫോണുകൾ

Updated on 30-May-2017
HIGHLIGHTS

സ്റ്റോക്കുണ്ടായിരുന്ന റെഡ്മി 4 ഫോണുകളെല്ലാം 8 മിനിറ്റിനുള്ളിൽ വിറ്റു പോയി

ചൈനീസ് കമ്പനിയായ ഷവോമിയുടെ തേരോട്ടം ഇന്ത്യൻ വിപണിയിൽ തുടരുന്നു. വെറും എട്ടു മിനിറ്റിൽ ഷവോമി വിറ്റത് 2,50,000 റെഡ്മി 4 സ്മാർട്ട് ഫോണുകളാണ്.  2017 മെയ് 23 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച  റെഡ്മി 4 ഫോണുകളുടെ വിൽപ്പനയിലായിരുന്നു  ഈ  റെക്കോർഡ് വിറ്റഴിക്കൽ  എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

വില്പനയുടെ ആദ്യ എട്ടു മിനിട്ടിനുള്ളിൽ  സ്റ്റോക്കുണ്ടായിരുന്ന മുഴുവൻ ഫോണുകളും ആമസോൺ ഇന്ത്യയിലൂടെയും ഷവോമിയുടെ   ഔദ്യോഗിക വിൽപ്പന  പോർട്ടലായ  എംഐ.കോം  വെബ്സൈറ്റിലൂടെയും  വിറ്റഴിച്ചാണ്  കമ്പനി ഈ റിക്കോർഡ് സ്വന്തമാക്കിയത്. ഈ വിൽപ്പനയ്ക്ക് പുറമെ, ആമസോൺ ഇന്ത്യ ഉപഭോക്താക്കളിൽ നിന്നും  അടുത്ത വിൽപ്പനയുടെ വിവരങ്ങൾ ലഭ്യമാക്കാനുള്ള  2.3 ദശലക്ഷം 'നോട്ടിഫൈ മീ' റിക്വസ്റ്റുകളും ഈ ഫോണിന്  ലഭിച്ചിട്ടുണ്ട്.

 ആമസോണിന്റെ സൈറ്റിൽ ഓരോ മിനുട്ടിലും 10 മില്ല്യണിലധികം ഹിറ്റുകളാണ് റെഡ്മി 4 ഫോണുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ലഭിച്ചത്.നിലവിൽ മൂന്ന് മോഡലുകളിൽ  ഷവോമി റെഡ്മി 4  വിപണിയിലെത്തിയിട്ടുണ്ട്. രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ് എന്ന ബേസ് വേരിയന്റാണ്  ഇപ്പോൾ ആമസോണിൽ നിന്നും  6,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നത്.3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള മറ്റൊരു വേരിയന്റിന്റെ വില 8,999 രൂപയാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയോടെയെത്തുന്ന  ഉയർന്ന വേരിയന്റ് ജൂൺ അവസാനത്തോടെ ലഭ്യമാകും;10,999 രൂപയാണ് ഇതിന്റെ വില.

Connect On :