കുട്ടികളുടെ സുരക്ഷയ്ക്കായി ഷവോമി സ്മാർട്ട് വാച്ച്
ഇനി കുട്ടികളുടെ സുരക്ഷ നിങ്ങളുടെ സ്വന്തം കയ്യിൽ തന്നെ
ഇതിന്റെ ബോഡി പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഭാരം 37 ഗ്രാമും സിലിക്കോണ്‍ സ്ട്രാപ്പും ആണ്. കുട്ടികളുടെ ഇഷ്ട നിറങ്ങളായ പിങ്കിലും നീലയിലുമാണ് ഇത് ഇറങ്ങിയിരിക്കുന്നത്. LED സ്‌ക്രീൻ ആണ് അതിൽ സമയവും നോട്ടിഫിക്കേഷനും കാണിക്കും.ഇതിൽ ജിപിഎസ് സൗകര്യം ഉളളതിനാൽ കുട്ടികളുടെ സഞ്ചാരം നിരീക്ഷിക്കാൻ മാതാപിതാക്കള്‍ക്ക് സാധിക്കുന്നതാണ്. അതു കൂടാതെ ഏരിയ മാർക്ക് ചെയ്യാനുളള സൗകര്യവും ഇതിൽ ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ മാതാപിതാക്കള്‍ക്ക് വിവരം അറിയിക്കാൻ ഈ വാച്ചിനു സാധിക്കും.
അതു പോലെ തന്നെ കൃത്യമായ സ്ഥലം റെക്കോഡ് ചെയാനും മാതാപിതാക്കള്‍ക്ക് സ്ഥലം കണ്ടെത്താനും കഴിയും.മീ ബണ്ണി സ്മാർട്ട്‌വാച്ച് പ്രീപെയിഡ് സിം കാർഡോടു കൂടിയാണ് ഇറങ്ങിയിരിക്കുന്നത്. അത്യാവശ്യ സാഹചര്യത്തിൽ കുട്ടികള്‍ക്ക് ഫോണ്‍ ചെയ്യുകയും ചെയ്യാം. ചൈനയിൽ ഈ മെബൈൽ വാങ്ങുമ്പോള്‍ തന്നെ പ്രീപെയിഡ് ബാലന്‍സ് 10 യൂവാന്‍ ഫ്രീ ഉണ്ടായിരിക്കും.300എംഎഎച്ചി ബാറ്ററിയാണ് ഇതില്‍ ഉളളത്. ബാറ്ററി ബാക്കപ്പ് 6 ദിവസം വരെ നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.കുട്ടികളുടെ സുരക്ഷയ്ക്ക് നമുക്ക് വെച്ച് കാര്യം തന്നെയാണ് ഇത് .