ഷവോമി റെഡ്മി പ്രൊ ശനിയാഴ്ചമുതൽ വിപണിയിൽ

ഷവോമി റെഡ്മി പ്രൊ ശനിയാഴ്ചമുതൽ വിപണിയിൽ
HIGHLIGHTS

4 ജിബിയുടെ റാം,128 ജിബിയുടെ മെമ്മറി സ്റ്റോറെജ് " റെഡ്മി പ്രൊ "

ഷവോമിയുടെ ശ്രേണിയിലെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .ഷവോമി റെഡ്മി പ്രൊ എന്നാണ് ഈ മോഡലിന്റെ പേര് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .Android OS, v6.0 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Mediatek MT6797T Helio X25 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2 മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .3 ജിബിയുടെ റാംമ്മിലും,4 ജിബിയുടെ റാംമ്മിലും .32/64 ജിബിയുടെ മെമ്മറി സ്റ്റോറേജ്ജു,128 ജിബിയുടെ മെമ്മറി സപ്പോർട്ടും ഇതിനു മികച്ച പിന്തുണ നൽകുന്നു .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4050 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സിൽവർ ,ഗോൾഡ്,ഗ്രേ എന്നി നിറങ്ങളിൽ ഇത് ആഗസ്റ്റ് 6 മുതൽ ലഭ്യമാകുന്നു . ഷവോമിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത്.ആഗസ്റ്റ് 6 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാം ഇതിന്റെ വില ഏകദേശം 15000 രൂപയ്ക്ക് അടുത്ത് വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo