റെഡ്മി 5 ന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു?

റെഡ്മി 5 ന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു?
HIGHLIGHTS

റെഡ്മി 4 എന്ന സ്മാർട്ട് ഫോണിന്റെ പിൻഗാമി എന്ന് കരുതുന്ന ഫോണിന്റെ ചിത്രങ്ങളാണ് ചോർന്നത്

ഏതാനും  ദിവസങ്ങൾക്ക്  മുമ്പ് റെഡ്മി 4  എന്ന സ്മാർട്ട് ഫോൺ  പുറത്തിറക്കിയ ഷവോമിയുടെ വരാനിരിക്കുന്ന ഫോണിന്റെ  ചിത്രങ്ങൾ ചോർന്നു. ഷവോമി  റെഡ്മി 5 യുടേതെന്നു രേഖപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.റെഡ്മി 4 ന്റെ തൊട്ടടുത്ത പിൻഗാമിയായി കണക്കാക്കുന്ന ഈ മോഡൽ ഒരു ലോ എൻഡ് വേരിയന്റായിരിക്കും എന്ന് ചില സൂചനകൾ വ്യക്തമാക്കുന്നു.

മെറ്റൽ ബോഡിയിൽ തീർത്ത പിൻ ഭാഗത്ത് ഒരു  വിരലടയാള സ്കാനർ ചിത്രത്തിൽ ദൃശ്യമാണ്. .4 GHz ആവൃത്തിയിൽ ഇതിന്റെ സിപിയു ക്ലോക്ക് ചെയ്തതായി ഈ ഫോണിനെക്കുറിച്ചു ലഭ്യമായ ചില വിവരങ്ങൾ സൂചിപ്പിക്കുന്നു. പുറത്ത് വന്ന ചിത്രം അത്ര വ്യക്തമല്ലാത്തതിനാൽ അത്  റെഡ്മി 5 ആണോ എന്ന സംശയകരമായ ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.

നിലവിൽ മൂന്ന് മോഡലുകളിലാണ് ഈ ഫോണിന്റെ മുൻഗാമി; ഷവോമി റെഡ്മി 4  വിപണിയിലെത്തിയിട്ടുള്ളത് . രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ് എന്ന ബേസ് വേരിയന്റാണ്  ഇപ്പോൾ ആമസോണിൽ നിന്നും  6,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നത്.3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള മറ്റൊരു വേരിയന്റിന്റെ വില 8,999 രൂപയാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയോടെയെത്തുന്ന  ഉയർന്ന വേരിയന്റ് ജൂൺ അവസാനത്തോടെ ലഭ്യമാകും;10,999 രൂപയാണ് ഇതിന്റെ വില.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo