6000mah ബാറ്ററിയിൽ റെഡ്‌മിയുടെ മറ്റൊരു ഫോൺ ഇന്ന് ഇന്ത്യയിൽ എത്തും

Updated on 03-Sep-2021
HIGHLIGHTS

ഷവോമി റെഡ്മി 10 പ്രൈം ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും

6000mah ബാറ്ററിയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 10 പ്രൈം എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 12 Pm മണിയ്ക്ക് ലൈവ് ആരംഭിക്കുന്നതാണ് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ലൈവ് കാണുവാൻ സാധിക്കുന്നു .

അതോടൊപ്പം തന്നെ ഷവോമിയുടെ ഒരു Earbuds കൂടി വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നുണ്ട് .ഷവോമിയുടെ റെഡ്മി 10 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6000mah ന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 50 മെഗാപിക്സൽ ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .

13000 രൂപയ്ക്ക് താഴെ തന്നെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാകും ഷവോമിയുടെ റെഡ്മി 10 പ്രൈം എന്ന ഈ സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ സംശയം വേണ്ട .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 18W ഫാസ്റ്റ് ചാർജിങ് ബാറ്ററിയും കൂടാതെ 9W 
 റിവേഴ്‌സ് ബാറ്ററിയും പ്രതീക്ഷിക്കാവുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :