10,000 എം.എ.എച്ച് ഷവോമി പവർബാങ്ക് 2 ഉടനെത്തും

10,000 എം.എ.എച്ച് ഷവോമി  പവർബാങ്ക് 2 ഉടനെത്തും
HIGHLIGHTS

നേരത്തേ വിപണിയിലെത്തിയ 10,000 എം.എ.എച്ച് പവർബാങ്കിന്റെ പരിഷ്കരിച്ച മോഡലാണിത്

സ്മാർട്ട്ഫോണുകൾക്കു പുറമെ ഷവോമിയുടെ പവർ ബാങ്കുകളും ഇന്ത്യയിലും വിദേശത്തും നല്ല പ്രതികരണം ലഭിച്ചവയാണ്. അങ്ങനെ ഈ വർഷം  കമ്പനി കഴിഞ്ഞ വർഷത്തെ ഒരു പവർബാങ്ക് ഉല്പന്നത്തിന്റെ പുതുക്കിയ പതിപ്പുമായെത്തുകയാണ്. ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിലൂടെ വരാൻപോകുന്ന പവർ ബാങ്കിന്റെ ഒരു ടീസർ ചിത്രം കമ്പനി പങ്കിട്ടുണ്ട്.

കമ്പനി ഇനി പുറത്തിറക്കുന്ന  പവർബാങ്ക്  സി-ടൈപ്പ് യുഎസ്ബി പോർട്ടോടു കൂടിയ10,000 എം.എ.എച്ച് ഷവോമി  എം.ഐ .പവർബാങ്ക് 2  ആയിരിക്കുമെന്നാണ് സൂചനകൾ. കാരണം ടൂ വേ ചാർജിംഗ് സാധ്യമാക്കുന്ന  എം ഐ പവർബാങ്ക് പ്രോ  എന്ന നേരത്തേ പ്രഖ്യാപിച്ച മോഡൽ കഴിഞ്ഞ വർഷം ഷവോമി പുറത്തിറക്കിയിരുന്നു .

93%  എന്ന  മികച്ച പരിവർത്തന നിരക്ക് വാഗ്‌ദാനം ചെയ്യുന്ന 10,000 എം.എ.എച്ച് ഷവോമി  എം.ഐ.പവർബാങ്ക് 2   5.0 V-2.0A / 9V-12A, 18W  ഇൻപുട്ട്, 12V,2.0A / 1.5A – 15W  ഔട്പുട്ട് എന്നിവയെ  പിന്തുണയ്ക്കുന്നു. നാലര മണിക്കൂർ സമയം കൊണ്ട് മുഴുവൻ ചാർജ്ജ് നിറയുന്ന  ഈ പവർബാങ്ക് 1200 രൂപയ്ക്കടുത്ത് ലഭ്യമാകുമെന്ന് കരുതുന്നു.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo