ഷവോമിയുടെ ഏറ്റവും പുതിയ സ്പോർട്സ് ഷൂസ് 2 പുറത്തിറക്കി

Updated on 06-Feb-2019
HIGHLIGHTS

2499 രൂപയുടെ സ്പോർട്സ് ഷൂസ് 2 ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

സ്മാർട്ട് ഫോൺ രംഗത്ത് മാത്രമല്ല മറ്റു ഉത്പന്നങ്ങളിലും മുന്നിട്ടുനിൽക്കുകയാണ് ഇപ്പോൾ ഷവോമി എന്ന ബ്രാൻഡ് .ഷവോമിയുടെ പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ ,സ്മാർട്ട് ഫോണുകൾ ,എയർപ്യൂരിഫയറുകൾ എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ ഇതാ വിപണിയിൽ ഷവോമിയുടെ ഷൂസ് എത്തിയിരിക്കുകയാണ് .ഷവോമിയുടെ Mi മെൻസ് സ്പോർട്സ് ഷൂസ് 2 ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഒരുപാട് സവിശേഷതകളുള്ള ഒരു ഷൂസ് തന്നെയാണ് ഇപ്പോൾ ഷവോമി പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ എസ്യുത്തുപറയേണ്ടത് ഇതിന്റെ 5-ഇൻ -1 യൂണി മോഡ്യൂളിങ് ടെക്നോളോജിയാണ് .

നിലവിൽ മാർകെറ്റിൽ ലഭ്യമാകുന്ന മറ്റു ബ്രാൻഡ് ഷൂസുകളോടെ കിടപിടിക്കുന്ന തരത്തിലുള്ള ഷൂസുകളാണ് ഷവോമിയുടെ Mi മെൻസ് സ്പോർട്സ് ഷൂസ് 2.ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിനെ വൃത്തിയാക്കുന്ന രീതിയാണ് .ഏതുരീതിയിൽ വേണമെങ്കിലും ഇതിന്റെ ഉപാഭോതകൾക്ക് വൃത്തിയാക്കുവാൻ സാധിക്കുന്നതാണ് .ഉദാഹരണത്തിന് മെഷിനിൽ ഇട്ടുവരെ ഇതിന്റെ കഴുകിയെടുക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ സ്ലിപ്പ് റെസിസ്റ്റന്റ്റ് കൂടാതെ ഷോക്കിങ് സിസ്റ്റം എന്നിവ ഈ ഷൂസുകൾക്ക് നൽകിയിരിക്കുന്നു .അങനെ ഒരു സ്പോർട്സ് ഷൂസിനുവേണ്ട എല്ലാം തന്നെ ഉൾക്കൊള്ളിച്ചുകൊണ്ടാണ്  Mi മെൻസ് സ്പോർട്സ് ഷൂസ് 2 വിപണിയിൽ എത്തിയിരിക്കുന്നത് .

ഷവോമിയുടെ Mi മെൻസ് സ്പോർട്സ് ഷൂസ് 2 മോഡലുകൾ മാർച്ച് മാസത്തിലാണ് സെയിലിനു എത്തുക .മാർച്ച് 15നു ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2499 രൂപയാണ് Mi മെൻസ് സ്പോർട്സ് ഷൂസ് 2 ന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .പുതിയ മൂന്നു  നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബ്ലാക്ക് ,ബ്ലൂ ,ഡാർക്ക് ഗ്രേ എന്നി നിറങ്ങളിലാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ കൂടാതെ മറ്റു ഓൺലൈൻ ഷോപ്പുകൾ വഴിയോ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 15 മാർച്ചിൽ ഷിപ്പ്മെന്റ് നടക്കുന്നതായിയിരിക്കും  .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :