6 ,8 ജിബിയുടെ റാംമ്മിൽ Xiaomi Mi 7 മാർച്ചിൽ എത്തുന്നു ?

Updated on 01-Mar-2018
HIGHLIGHTS

iPhone X ന്റെ രൂപകല്പനയിൽ ഷവോമിയുടെ ഒരു തകർപ്പൻ മോഡൽ

 

ഷവോമിയുടെ  നോട്ട് 5 ,5 പ്രൊ മോഡലുകൾ വിപണിയിൽ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് .ഇപ്പോൾ ഇതാ ഷവോമിയിൽ നിന്നും മികച്ച സവിശേഷതകളോടെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നു .ഷവോമി Mi 7 എന്ന മോഡലാണ് ഉടൻ വിപണിയിൽ എത്തുന്നത് .

ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഈ മോഡലുകളുടെ റാം തന്നെയാണ് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാംമ്മുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസിലാക്കാം .6.01 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .iPhone X ന്റെ രൂപകല്പനയിലാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾ നിർമ്മിച്ചിരിക്കുന്നത് .

സ്നാപ്പ്ഡ്രാഗന്റെ  845  പ്രോസസറുകളിലാണ് ഈ മോഡലുകളുടെ പ്രവർത്തനം .3170mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ മുൻ പിൻ ക്യാമറകളോടെയാണ് ഈ മോഡലുകൾ എത്തുന്നത് .വയർലെസ്സ് ചാർജിങ് സപ്പോർട്ട് ഉണ്ടാകുമെന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :