ഷവോമിയുടെ പുതിയ ഫോൺ; എംഐ 6 സി യുടെ പ്രത്യേകതകൾ

Updated on 05-Jun-2017
HIGHLIGHTS

എംഐ 5 സി എന്ന വിലകുറഞ്ഞ ഫോണിന്റെ പിൻഗാമിയായാണ് എംഐ 6 സി വിപണിയിലെത്തുക.

ഷവോമിയിൽ നിന്നും ഉടൻ വിപണിയിലെത്തുമെന്നു കരുതുന്ന പുതിയ ഫോൺ 'എംഐ 6 സി' യുടെ പ്രത്യേകതകൾ  പുറത്ത് വന്നു. കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ എംഐ 6  എന്ന സ്മാർട്ട്ഫോണിന്റെ ലൈറ്റ് വെർഷനായിരിക്കും 'എംഐ 6 സി'. ഡ്യുവൽ ക്യാമറകളോടെയും  സ്നാപ്ഡ്രാഗൺ 835 പ്രോസസർ ഉൾപ്പെടുത്തിയുമാണ് എംഐ 6 വിപണിയിലെത്തിയത്. 

ലഭ്യമായ വിവരങ്ങൾ പ്രകാരം എംഐ 6 സി ഫോണിന് സ്നാപ്ഡ്രാഗൺ 660 പ്രോസസറാകും കരുത്ത് പകരുക.6 ജിബി റാം ഉൾപ്പെടുത്തിയെത്തുന്ന ഫോൺ താരതമ്യേന വിലകുറഞ്ഞ മോഡലായിരിക്കും. നേരത്തേ ഷവോമി പുറത്തിറക്കിയ എംഐ 5 സി എന്ന ഫോണിന്റെ പിൻഗാമിയായാണ് എംഐ 6 സി വിപണിയിലെത്തുക.

ഷവോമി എംഐ 6  ന്റെ  ചില  സമാന സവിശേഷതകളോടെയാണ്  'എംഐ 6 സി' എത്തുക. ക്വാൾകോം സ്നാപ്ഡ്രാഗൺ 660 പ്രോസസറിനൊപ്പം 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുത്തിയെത്തുന്ന ഉപകരണം 5.1 ഇഞ്ച്  1080p സ്ക്രീനോടെയാണ്  പ്രതീക്ഷിക്കപ്പെടുന്നത് . ആൻഡ്രോയിഡ് 7.1.1 നൗഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഫോൺ 12 മെഗാപിക്സൽ പ്രധാന ക്യാമറയ്‌ക്കും 4 മെഗാപിക്സൽ  സെൽഫി ക്യാമറയ്‌ക്കൊപ്പവുമാണെത്തുന്നത്. 

Connect On :