ഇന്ത്യയിൽ ഷവോമിയുടെ വിവിധ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും റീട്ടെയിൽ ആയി വിൽക്കുന്നതിനുമായി 'എം.ഐ ഹോം സ്റ്റോറുകൾ' എന്ന പേരിൽ ഔട്ട്ലെറ്റുകൾ തുറക്കും. ഷവോമിയുടെ ഉൽപ്പന്നങ്ങളായ മൊബൈൽ ഫോണുകൾ,പവർ ബാങ്കുകൾ, ഹെഡ്ഫോണുകൾ, ഫിറ്റ്നസ് ബാൻഡുകൾ, എയർ പ്യൂരിഫയറുകൾ എന്നിവ ഹോം സ്റ്റോറുകൾ വഴി ലഭ്യമാക്കും.
രാജ്യത്ത് ഓൺലൈൻ വിൽപ്പനയിലൂടെ ശ്രദ്ധേയമായ ബ്രാൻഡിന് ഓഫ്ലൈൻ റീട്ടെയ്ൽ വിൽപ്പന സൗകര്യം കൂടി വരുന്നതോടെ ചൈനക്ക് പുറത്ത് മറ്റൊരുവലിയ മാർക്കറ്റ് ഷവോമിയുടെ ഉൽപ്പന്നങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. മെയ് 20ന് ബാംഗ്ലൂരിലെ ഫിനിക്സ് സിറ്റി മാളിലാണ് ഇന്ത്യയിലെ ആദ്യ എം.ഐ ഹോം സ്റ്റോർ തുറക്കുന്നത്.
രണ്ട് വർഷം കൊണ്ട് 100 എം.ഐ ഹോം സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. മുംബൈ, ചെന്നൈ, ഡൽഹി, ബാംഗ്ലൂർ, കൊച്ചി, ഹൈദരാബാദ് എന്നീ നഗരങ്ങളിലായിരിക്കും തുടക്കത്തിൽ ഷവോമി എം.ഐ ഹോം സ്റ്റോറുകൾ തുറക്കുക.