ഷവോമി ലാപ്ടോപ്പുകൾ ;ഇതാ ഷവോമിയുടെ ലാപ്ടോപ്പുകൾ പുറത്തിറക്കി

Updated on 03-May-2021
HIGHLIGHTS

ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു

Mi Laptop Pro ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ്

ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകൾ ത ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ Mi Laptop Pro എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാർജിംഗ് സംവിധാനം തന്നെയാണ് .100W വരെ ഫാസ്റ്റ് ചാർജിംഗ് ഈ ലാപ്ടോപ്പുകളിൽ ലഭ്യമാകുന്നതാണ് .OLED ഡിസ്‌പ്ലേയും ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .മറ്റു സവിശേഷതകൾ നോക്കാം .

MI LAPTOP PRO 14

പേര് സൂചിപ്പിക്കുന്നപോലെ തന്നെ 14 ഇഞ്ചിന്റെ (120Hz refresh rate ) ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് 2560×1600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ MI LAPTOP PRO 14 ലാപ്ടോപ്പുകൾക്ക് 16 ജിബിയുടെ റാംമ്മും ലഭ്യമാകുന്നതാണു് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾക്ക് 56Whr ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ മോഡലുകളിൽ ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് 5,299 Yuan ആണ് വില വരുന്നത് .അത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 60000 രൂപയ്ക്ക് അടുത്ത് വരുന്നു .

MI LAPTOP PRO 15

ഈ ലാപ്ടോപ്പുകൾ  15.6 ഇഞ്ചിന്റെ (120Hz refresh rate ) ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് 3000 x 2000  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ മോഡലുകൾക്ക് Corning Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ MI LAPTOP PRO 15  ലാപ്ടോപ്പുകൾക്ക് 16 ജിബിയുടെ റാംമ്മും ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :