ഷവോമിയുടെ റിവാർഡ് പ്രോഗ്രാമിന് തുടക്കമായി

ഷവോമിയുടെ റിവാർഡ് പ്രോഗ്രാമിന് തുടക്കമായി
HIGHLIGHTS

റിവാർഡ് ടോക്കണുകൾ കൂപ്പണുകളാകുകയോ എഫ് പോയിന്റുകളായി റീഡീം ചെയ്യാനോ കഴിയും

ഷവോമിയുടെ  എംഐ .കോം റിവാർഡ് പ്രോഗ്രാം ഇന്ത്യയിൽ പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിന് കീഴിൽ എംഐ ഡോട്ട് കോമിൽ (mi.com) -ൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഈ വെബ്സൈറ്റിൽ നിന്നും ഒരോ ഷവോമി ഉൽപ്പന്നം വാങ്ങുമ്പോഴും റിവാർഡ് പോയിന്റുകൾ ലഭിക്കും. ഓരോ ഘട്ടത്തിലും വ്യത്യസ്ത പ്രതിഫലദായക സംവിധാനങ്ങളുള്ള ഈ പ്രോഗ്രാം  മൂന്ന് ഘട്ടങ്ങളായി വേർതിരിച്ചിരിക്കുന്നു.

ഈ പരിപാടിയുടെ ആദ്യഘട്ടം ജൂൺ 15  മുതൽ ആരംഭിക്കുകയും ജൂൺ 21 ന് അവസാനിക്കുകയും ചെയ്യും.  ആദ്യ ഘട്ടത്തിൽ എംഐ .കോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് അവർ നടത്തുന്ന ഓരോ ഇടപാടിനും എംഐ ടോക്കണുകളുടെ രൂപത്തിൽ ഷവോമി റിവാർഡ് പോയിന്റുകൾ നൽകും.

ഈ എം ഐ ടോക്കണുകൾ പിന്നീട് വിലക്കുറവ് പോലുള്ള  ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് റിഡീം ചെയ്യാവുന്നതാണ്, അല്ലെങ്കിൽ അവ കൂപ്പണുകളായോ എഫ് കോഡുകളായോ മാറ്റാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് 2500 എം ഐ ടോക്കണുകൾ ഉണ്ടെങ്കിൽ അത്  100 രൂപയുടെ കൂപ്പണാക്കാവുന്നതോ അല്ലെങ്കിൽ റെഡ്മി-4 നു വേണ്ടിയുള്ള ഒരു എഫ് കോഡ്  ലഭിക്കാൻ വേണ്ടി നിങ്ങൾക്കത് റിഡീം ചെയ്യാവുന്നതോ ആണ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo