ഇന്ത്യയിൽ ഷവോമിയുടെ ഉത്പന്നങ്ങൾക്ക് മികച്ച വാണിജ്യം
ഒരേസമയം രണ്ട് ഡിവൈസുകൾ വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ പവർ ബാങ്കെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായി സ്‌ക്രാച്ച്പ്രൂഫ് മെറ്റീരീയലാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇതുപയോഗിച്ച് എം.ഐ 4 മോഡല്‍ 4 തവണയും ഐഫോണ്‍ 6 ഏഴ് തവണയും ഐപാഡ് മിനി 3 തവണയും മാക്ബുക്ക് 1.2 തവണയും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. 3 മണികൂറിന്നുള്ളിൽ മുഴുവനായും ഇത് ചാർജ് ചെയ്തെടുക്കാൻ സാധിക്കും എന്നത് ഇതിന്റെ ഒരു വലിയ സവിശേഷതയാണ് .
പ്ലാസറ്റിക് ബോഡിയാണ് മറ്റൊരു സവിശേഷത. ഇത് കൊണ്ടു നടക്കാന്‍ സൗകര്യപ്രദമായതും സ്‌ക്രാച്ചുകള്‍ വീഴാത്തതുമാണ്. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബാറ്ററി എല്‍ജിയുടേതോ, പാനസോണിക്കിന്റേതോ ആയിരിക്കും. കൂടാതെ 93 ശതമാനം കണ്‍വെര്‍ഷന്‍ റേറ്റും പ്രദാനം ചെയ്യാന്‍ ഇതിനു സാധിക്കുന്നു. 5.1V ഉം 3.6A ഔട്ട്‌പുട്ടും പവര്‍ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഒരു മികച്ച സ്മാർട്ട് ഫോൺ പവർ ബാങ്ക് തന്നെയാണിത് .കുറഞ്ഞ നേരം കൊണ്ട് തന്നെ നിങ്ങളുടെ സ്മാർട്ട് ഫോൺ ചാർജ് ചെയ്തെടുക്കാൻ സാധിക്കുന്ന വ്മികച്ച ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്ക് കൂടിയാണ് .