Smallest Power Bank: ലോകത്തിലെ ഏറ്റവും ചെറിയ Power bank! പവർഫുൾ, ഫാസ്റ്റ് ചാർജിങ്, വില 2000ത്തിനും താഴെ…

Smallest Power Bank: ലോകത്തിലെ ഏറ്റവും ചെറിയ Power bank! പവർഫുൾ, ഫാസ്റ്റ് ചാർജിങ്, വില 2000ത്തിനും താഴെ…
HIGHLIGHTS

വിലയും വലിപ്പവും കുറഞ്ഞ, പവർഫുൾ power bank ഇതാ...

അതിവേഗം ചാർജാകുന്ന പവർ ബാങ്കാണ് Urbn Nano

20,000 mAh-ന്റെയും 10,000 mAh-ന്റെയും ബാറ്ററി കപ്പാസിറ്റിയിലാണ് ഇവ വരുന്നത്

ലോകത്തിലെ ഏറ്റവും ചെറിയ Power bank ഇതാ വിപണിയിൽ. ടു-വേ ഫാസ്റ്റ് ചാർജിങ് ഉറപ്പാക്കുന്ന, അതിവേഗം ചാർജാകുന്ന പവർ ബാങ്കാണ് Urbn Nano അവതരിപ്പിച്ചിട്ടുള്ളത്. ഇത് സാധാരണ പവർ ബാങ്കുകളേക്കാൾ പകുതി സമയത്തിനുള്ളിൽ ചാർജാകുമെന്നും, എന്നാൽ വലിപ്പത്തിൽ വളരെ ചെറുതായതിനാൽ കൊണ്ടുനടക്കാൻ കൂടുതൽ സൌകര്യപ്രദമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇങ്ങനെ ലോകത്തിലെ വലിപ്പം കുറഞ്ഞ പവർ ബാങ്കിൽ ഒന്നാമനായ അർബൻ നാനോയ്ക്ക് വലിയ വിലയുമാകില്ല. വിലയും വലിപ്പവും കുറഞ്ഞ, പവർഫുൾ പവർ ബാങ്കിനെ കുറിച്ച് വിശദമായി ചുവടെ നൽകുന്നു.

Urbn Nano Power bank
Urbn Nano Power bank

Urbn Nano Power bank

അർബൻ നാനോയുടെ പുതിയ പവർ ബാങ്ക് 20,000 mAh-ന്റെയും 10,000 mAh-ന്റെയും ബാറ്ററി കപ്പാസിറ്റിയിലാണ് വരുന്നത്. ഈ ഉപകരണങ്ങൾക്ക് വെറും 30 മിനിറ്റിനുള്ളിൽ ഒരു ഫോണിനെ 50 ശതമാനം ചാർജാക്കാൻ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്ന അർബൻ നാനോ പവർ ബാങ്കിന്റെ 20,000 mAh വേരിയന്റിന് 2,499 രൂപ വില വരുന്നു. 10,000 mAh അർബൻ നാനോ പവർ ബാങ്കിനാകട്ടെ 1,699 രൂപയുമാണ് വിലയാകുന്നത്.

Urbn Nano Power bank ഫീച്ചറുകൾ

ഈ പവർ ബാങ്കിൽ ട്രിപ്പിൾ പോർട്ട് ഡിസൈനാണ് അവതരിപ്പിച്ചിട്ടുള്ളത്. 22.5W വേഗതയിൽ ഇത് ചാർജ് ചെയ്യപ്പെടും. ഒരേ സമയം ഒന്നിലധികം ഉൽപ്പന്നങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ട്രിപ്പിൾ പോർട്ട് ഡിസൈൻ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിന് പുറമെ ഈ നാനോ പവർ ബാങ്ക് പാസ്-ത്രൂ ചാർജിങ്ങിനെയും USB-C ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.

Also Read: 2GB ഡാറ്റയും, 365 ദിവസം വാലിഡിറ്റിയും! തുച്ഛ വിലയ്ക്ക് BSNL ഡാറ്റ വൗച്ചറുകൾ

ഇതിനെല്ലാം പുറമെ, അർബൻ നാനോയുടെ എടുത്തുപറയേണ്ട സവിശേഷത ഈ പവർ ബാങ്ക് തന്നെ ചാർജ് ചെയ്യുന്നതിനൊപ്പം തന്നെ, ഫോണുകളെ ഫോൺ ചാർജ് ചെയ്യാനും ഉപയോഗിക്കാമെന്നതാണ്.

Urbn Nano Power bank ഫീച്ചറുകൾ
Urbn Nano Power bank ഫീച്ചറുകൾ

10,000mAh നാനോ പവർ ബാങ്ക് ചാർജ് ചെയ്യാൻ ഏകദേശം 3.5 മണിക്കൂർ എടുക്കുമെന്നും, 20,000mAh വേരിയന്റിന് ഏകദേശം 7 മണിക്കൂർ എടുക്കുമെന്നുമാണ് പറയുന്നത്. എന്നാൽ ഇത് സാധാരണ നാനോ പവർ ബാങ്കുകൾ വിനിയോഗിക്കുന്ന സമയത്തിന്റെ പകുതിയാണെന്നും കമ്പനി അവകാശപ്പെടുന്നു.

ios, android ഫോണുകൾക്ക് ഉചിതമായ പവർ ബാങ്കാണിത്. ഫോണുകൾക്ക് മാത്രമല്ല, ടാബ്‌ലെറ്റുകൾ, ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം ചാർജ് ചെയ്യാൻ ഇത് ഉപയോഗിക്കാവുന്നതാണ്.

പവർ ബാങ്കിനെ കുറിച്ച് കൂടുതലറിയാം…

BIS സർട്ടിഫിക്കേഷനുള്ള പവർ ബാങ്കാണിത്. ഓവർകറന്റ്, ഷോർട്ട് സർക്യൂട്ട്, ഓവർ ഹീറ്റിങ് തുടങ്ങിയ അപകടസാധ്യതകളെ പ്രതികരിക്കാനും പവർ ബാങ്കിൽ സജ്ജീകരണങ്ങളുണ്ട്. 12-ലെയർ സർക്യൂട്ട് പ്രൊട്ടക്ഷൻ സിസ്റ്റമാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് പവർ ബാങ്കിനെ സംരക്ഷിക്കുന്നത്.

Read More: UPI Scam പെരുകുന്നു! പലതരം യുപിഐ തട്ടിപ്പുകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതും ഇവയാണ്…

ബ്ലാക്ക്, കാമോ, പർപ്പിൾ തുടങ്ങിയ നിറങ്ങളിലെല്ലാം അർബൻ നാനോ പവർബാങ്ക് ലഭ്യമാണ്. ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് വാറണ്ടിയും ഇതിന് വരുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo