ലോകത്തിലെ ആദ്യ Digital Condom, സേഫ്റ്റിയ്ക്കായി ജർമനി അവതരിപ്പിച്ച ഈ New Technology എന്താണ്?

ലോകത്തിലെ ആദ്യ Digital Condom, സേഫ്റ്റിയ്ക്കായി ജർമനി അവതരിപ്പിച്ച ഈ New Technology എന്താണ്?
HIGHLIGHTS

സ്വകാര്യനിമിഷങ്ങൾ ലീക്കാകാതിരിക്കാൻ Digital Condom അവതരിപ്പിച്ച് ജർമനി

ഫോണുകളുടെ ക്യാമറയിലൂടെയും മൈക്രോഫോണിലൂടെയും സ്വകാര്യനിമിഷങ്ങൾ റെക്കോഡാകില്ല

ആരെങ്കിലും റെക്കോഡ് ചെയ്താൽ ഡിജിറ്റൽ കോണ്ടം അലേർട്ട് തരും

സ്വകാര്യനിമിഷങ്ങൾ ലീക്കാകാതിരിക്കാൻ Digital Condom അവതരിപ്പിച്ച് ജർമനി. ഫോണുകളുടെ ക്യാമറയിലൂടെയും മൈക്രോഫോണിലൂടെയും സ്വകാര്യനിമിഷങ്ങൾ റെക്കോഡാകാതിരിക്കാനുള്ള ടെക്നോളജിയാണ് ഡിജിറ്റൽ കോണ്ടം. ജർമൻ ലൈംഗികാരോഗ്യ ബ്രാൻഡായ ബില്ലി ബോയ് ആണ് കാംണ്ടം (Camdom) എന്ന ക്വാണ്ടം അവതരിപ്പിച്ചത്.

ലോകത്തിലെ ആദ്യ Digital Condom

ഇൻനോഷ്യൻ ബെർലിനുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇത് ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ കോണ്ടം ആപ്ലിക്കേഷനാണ്.

ജർമൻ ബ്രാൻഡ് ഡിജിറ്റൽ കോണ്ടം എന്നാണ് ആപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്. ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിൽ സ്മാർട്ട്ഫോൺ ക്യാമറകളും മൈക്രോഫോണുകളും പ്രവർത്തനരഹിതമാക്കാനുള്ള വിദ്യയാണിത്. ഇതിനായി ഡിജിറ്റൽ കോണ്ടം ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ബില്ലി ബോയ്.

സ്വകാര്യനിമിഷങ്ങൾ ലീക്കാകാതിരിക്കാൻ Digital Condom germany

എന്താണ് ഈ Digital Condom?

നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി കഴിഞ്ഞു ഫോൺ എന്നത്. സ്മാർട്ഫോണുകൾ നമ്മളെ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടെന്ന് പറയാം. ഫോൺ സ്ക്രീൻ ഓഫായിരുന്നാലും അതിലെ ഓഡിയോ മൈക്രോഫോണും ക്യാമറയും പ്രവർത്തിച്ചുകൊണ്ടിരിക്കും. അങ്ങനെയെങ്കിൽ നമ്മുടെ വിവരങ്ങളിൽ എന്ത് സേഫ്റ്റിയാണുള്ളത്, അല്ലേ?

ക്യാമറ, മൈക്രോഫോൺ റെക്കോഡിങ്ങിനെ തടയുക മാത്രമല്ല കാംഡത്തിന്റെ ജോലി. ആരെങ്കിലും നിങ്ങളറിയാതെ സ്വകാര്യ നിമിഷങ്ങൾ പകർത്താൻ നോക്കിയാലും അത് കണ്ടെത്തി അലേർട്ട് ചെയ്യും. ഇങ്ങനെ സൈബർ സുരക്ഷ ഒരുക്കുന്നതിനുള്ള ആശയമാണ് ജർമനി മുന്നോട്ട് വച്ചിരിക്കുന്നത്.

സേഫ്റ്റി ഉറപ്പാക്കുന്ന കോണ്ടം ആപ്പ്

പലരെയും ട്രാപ്പ് ചെയ്യാനും മറ്റും അശ്ലീലവീഡിയോകൾ പകർത്താറുണ്ട്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളെ തടയുന്നതിനായാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിട്ടുള്ളത്. ഇതിനകം 30-ലധികം രാജ്യങ്ങളിൽ കാംഡം അംഗീകാരം നേടിയിട്ടുണ്ട്. ഉടൻ തന്നെ iOS-ലേക്കും ആപ്ലിക്കേഷൻ വ്യാപിപ്പിക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് ഡിജിറ്റൽ കോണ്ടം അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഫോണുകൾ സ്വകാര്യ നിമിഷങ്ങളെ റെക്കോഡ് ചെയ്യുന്നതിൽ നിന്ന് പ്രതിരോധിക്കുമെന്ന് ആപ്പ് ഡെവലപ്പർ പറഞ്ഞു.

കാംഡം ഉപയോക്താക്കൾക്ക് നിസ്സാരം ഒരു ആപ്പിലൂടെ സെക്യൂരിറ്റി ലഭിക്കും. സ്വകാര്യ നിമിഷങ്ങൾക്ക് മുമ്പ് സ്‌മാർട്ട്‌ഫോണിലെ വെർച്വൽ ബട്ടൺ സ്വൈപ്പ് ചെയ്‌ത് ആപ്പ് ആക്ടീവാക്കണം. ഇത് ക്യാമറ, മൈക്രോഫോൺ ഫംഗ്‌ഷനുകൾക്ക് ബ്ലോക്ക് നൽകുന്നു. ഇനി ആരെങ്കിലും നിങ്ങളറിയാതെ, ഈ ബ്ലോക്ക് മാറ്റാൻ ശ്രമിച്ചാലും ആപ്പ് അലേർട്ട് തരും. ഇങ്ങനെ അനധികൃത റെക്കോർഡിങ്ങിനെ കാംഡം തടയുന്നു. ഒരേസമയം ഒന്നിലധികം ഉപകരണങ്ങളെ റെക്കോഡിങ്ങിൽ നിന്ന് തടയാൻ ആപ്പിലൂടെ സാധിക്കും.

Also Read: Twist! അംബാനിയ്ക്കിട്ട് ടെക്കി കൊടുത്ത പണി, JioHotstar വാങ്ങാതെ കേസാക്കി Reliance| TECH NEWS

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo