Kerala Scam: “പാഴ്സലിൽ പ്രശ്നമുണ്ട്, കസ്റ്റംസ് ഓഫീസിൽ നിന്നാണ്,” 12 ലക്ഷം രൂപ തട്ടിയെടുത്തു| TECH NEWS

Kerala Scam: “പാഴ്സലിൽ പ്രശ്നമുണ്ട്, കസ്റ്റംസ് ഓഫീസിൽ നിന്നാണ്,” 12 ലക്ഷം രൂപ തട്ടിയെടുത്തു| TECH NEWS
HIGHLIGHTS

12 ലക്ഷം രൂപ മലയാളി യുവതിയിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്തു

പുതിയതായി 'കസ്റ്റംസ് തട്ടിപ്പ്' എന്ന പേരിലാണ് Online Scam പ്രചരിക്കുന്നത്

കസ്റ്റംസ് ഉദ്യോഗസ്ഥരായി വേഷമിട്ടാണ് തട്ടിപ്പുകൾ നടക്കുക

Kerala Scam: കേരളത്തിൽ വീണ്ടും സൈബർ തട്ടിപ്പ്. 12 ലക്ഷം രൂപയാണ് മലയാളി യുവതിയിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്തത്. കസ്റ്റംസ് ഡ്യൂട്ടി അധികൃതരെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.

കസ്റ്റംസായി നടിച്ച് Kerala Scam

ഇന്ന് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഔദ്യോഗിക അറിയിപ്പുകളാണെന്ന വ്യാജേന ബന്ധപ്പെട്ടാണ് മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത്. പുതിയതായി ‘കസ്റ്റംസ് തട്ടിപ്പ്’ എന്ന പേരിലാണ് Online Scam പ്രചരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരായി വേഷമിട്ടാണ് തട്ടിപ്പുകൾ നടക്കുക. ഇവരിൽ വിശ്വസിച്ച് പലരും വൻതുക കൈമാറി കെണിയിലാകുകയാണ് ചെയ്യുന്നത്.

Kerala Scam: 12 ലക്ഷം രൂപ തട്ടിപ്പ്

തനിക്ക് ലഭിക്കേണ്ട ഒരു ഗിഫ്റ്റ് സംബന്ധമായി കസ്റ്റംസ് ആളുകൾ വിളിക്കുന്നുവെന്നാണ് ആദ്യം ഇവർ വിചാരിച്ചത്. ഇങ്ങനെയാണ് 12 ലക്ഷം രൂപ വരെ യുവതിയ്ക്ക് നഷ്ടമായത്. (ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്)

Kerala Scam: "പാഴ്സലിൽ പ്രശ്നമുണ്ട്, കസ്റ്റംസ് ഓഫീസിൽ നിന്നാണ്," 12 ലക്ഷം രൂപ തട്ടിയെടുത്തു| TECH NEWS

കസ്റ്റംസ് ഡ്യൂട്ടിയായി 15,000 രൂപ ആദ്യം ആവശ്യപ്പെട്ടാണ് ഫോൺ വന്നത്. വിളിച്ചയാൾ യഥാർത്ഥ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് ഇവർ വിശ്വസിച്ച് പണം നൽകി. എന്നാൽ, പാഴ്‌സലിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന ഡോളർ ഉൾപ്പെടെ ഉയർന്ന മൂല്യവസ്തുക്കളുണ്ടെന്ന് അവർ അറിയിച്ചു. ഇതേ തുടർന്ന് യുവതി വീണ്ടും പണം നൽകി. എന്നാൽ യുവതിയുടെ ഒരു സുഹൃത്ത് കാര്യത്തിന്റെ ഗൌരവം അറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.

PIB Fact Check

ഇത്തരം തട്ടിപ്പുകൾക്ക് എതിരെ തുടരെ തുടരെ സൈബർ വിഭാഗം മുന്നറിയിപ്പ് തരുന്നു. സർക്കാരിന്റെ ‘PIB ഫാക്റ്റ് ചെക്ക്’ വഴിയും തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള നിർദേശം വരാറുണ്ട്. അടുത്തിടെ പിഐബി കസ്റ്റംസ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

സൈബർ കുറ്റവാളികൾ ഏത് രീതിയിലായിരിക്കും നിങ്ങളെ ബന്ധപ്പെടുക എന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്. ഇതിനുള്ള വോയ്‌സ് ക്ലിപ്പിനൊപ്പമാണ് തട്ടിപ്പിനെ കുറിച്ച് പിഐബി അവബോധം നൽകുന്നത്.

ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനെന്ന രീതിയിൽ പരിചയപ്പെടുത്തിയാണ് ഇവർ ഫോൺ വിളിക്കുന്നത്. നിങ്ങൾക്ക് വരാനിരിക്കുന്ന പാഴ്സലിൽ പ്രശ്നമുണ്ടെന്നോ അതിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നോ ഇവർ പറയും.

നിയമപരമായി ഇതിൽ നിന്ന് രക്ഷപ്പെടാനും കൂടുതൽ അറിയാനും 9 അമർത്താൻ നിർദേശിക്കും. മുൻകൂട്ടി റെക്കോഡ് ചെയ്ത വോയിസ് ക്ലിപ്പായതിനാൽ പലരും ഇതിൽ വഞ്ചിതരാകുന്നു.

9 അമർത്തുന്ന പക്ഷം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ളയാളുമായി കണക്റ്റ് ആകുന്നു. എന്നാൽ ഇത് സൈബർ കുറ്റവാളികളിൽ ആരെങ്കിലും ആയിരിക്കും. ഇവർ നികുതിയുടെ മറവിൽ പണം അടയ്ക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് സൈബർ സ്കാമിലൂടെ പണം നഷ്ടമാകുന്നു.

ഓൺലൈൻ സ്കാമിൽ നിന്ന് രക്ഷ നേടാൻ…

ഇതിന് നിങ്ങൾക്ക് കോളുകൾ വന്നാൽ കുടുംബത്തിലെ ആരെങ്കിലും കൊറിയർ അയച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുക. ഇല്ലെങ്കിൽ, കോൾ അവഗണിക്കുന്നതാണ് നല്ലത്.

ശേഷം CBIC-യുടെ വെബ്‌സൈറ്റിലെ ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN) ഉപയോഗിച്ച് കൂടുതൽ പരിശോധിക്കാം. ഇതിലൂടെ നിങ്ങൾക്ക് ഇന്ത്യൻ കസ്റ്റംസിൽ നിന്നുള്ള ഏത് ആശയവിനിമയവും പരിശോധിക്കാവുന്നതാണ്.

Read More: Best OTT Plan: Thriller, Thalavan ചിത്രങ്ങൾക്ക് Sony LIV സബ്സ്ക്രൈബ് ചെയ്യാം, പ്ലാനുകൾ 399 രൂപ മുതൽ

കൂടാതെ, നിങ്ങളുടെ ഫോണിലേക്ക് അയച്ച ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. കൂടാതെ, കോളിലൂടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതും ഒഴിവാക്കുക. ഇത്തരം കേസുകൾ നിങ്ങൾക്കുണ്ടാകുന്നെങ്കിൽ ലോക്കൽ പോലീസിലോ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിലോ അറിയിക്കുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo