Vodafone Idea (Vi) ദക്ഷിണേന്ത്യയിൽ കാര്യമായ പ്ലാനുകളും മറ്റും അവതരിപ്പിക്കുന്നില്ലെന്ന് ചില പരാതികൾ ഉയർന്നിരുന്നു. എന്നാൽ നീണ്ട പരാതികൾക്ക് ശേഷം ഇപ്പോഴിതാ കമ്പനി മികച്ചൊരു ഓഫറാണ് കേരളത്തിനും കർണാടകയ്ക്കുമായി നൽകുന്നത്. അതായത്, സിഗ്നൽ ശരിയായി ലഭിക്കാത്ത ഒരുപാട് പ്രദേശങ്ങൾ ഈ രണ്ട് സംസ്ഥാനങ്ങളിലുമുണ്ട്. ഇവിടുള്ളവർക്കായി വൈ-ഫൈ കോളിങ് സേവനം വിപുലീകരിക്കുകയാണ് വിഐ.
കവറേജോ നെറ്റ്‌വർക്കോ ശരിയായി ലഭിക്കാത്ത പ്രദേശങ്ങളിലുള്ളവർക്ക് VoWi-Fi അല്ലെങ്കിൽ വോയ്‌സ് ഓവർ വൈ-ഫൈ കോളിങ് സേവനം വ്യാപിപ്പിക്കുന്നു. ഇതിലൂടെ മൊബൈലിൽ ഇന്റർനെറ്റ് ശരിയായി കിട്ടിയില്ലെങ്കിലും, വൈ-ഫൈ വഴി കോൾ ചെയ്യാൻ സാധിക്കും.
ജിയോയും എയർടെലും കഴിഞ്ഞാൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ-ഐഡിയ. സമീപ ഭാവിയിൽ തന്നെ കേരളത്തിനും അയൽപകത്തെ കർണാടകത്തിനും കമ്പനി Wi-Fi Calling ഫീച്ചർ അവതരിപ്പിക്കുന്നതായിരിക്കും.
Wi-Fi Callingൽ വരിക്കാരിൽ നിന്ന് അധിക തുകയായി ഒന്നും ഈടാക്കുന്നതല്ല. എന്നാൽ, ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്ന വൈഫൈ നെറ്റ്‌വർക്കിനായി എന്തായാലും നിങ്ങൾക്ക് പണം അടയ്ക്കേണ്ടി വരുന്നു. പക്ഷേ ടെലികോം കമ്പനിക്ക് ഇതിന് പ്രത്യേതമായി ഒന്നും നൽകേണ്ടതില്ല. വൈ-ഫൈ കോളിങ്ങിന്, കോൾ ചെയ്യുന്നതിനുള്ള സാധാരണ ഒരു പ്ലാൻ മാത്രമാണ് ആവശ്യമുള്ളത്.
എങ്കിലും എല്ലാ സ്മാർട്ട്‌ഫോണുകളും നിലവിൽ Wi-Fi കോളിങ്ങിനെ പിന്തുണയ്ക്കുന്നില്ല. നിങ്ങളുടെ ഫോണിൽ വിഐയിൽ നിന്നുള്ള Wi-Fi Calling പിന്തുണയ്ക്കുന്നുണ്ടോ എന്നറിയാൻ കമ്പനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാം. ഫോണിൽ നിന്ന് Wi-Fi കോൾ ചെയ്ത് നോക്കിയാലും മനസിലാകും. എന്നാൽ ഫോൺ പുതിയ മോഡലുകളാണെങ്കിൽ Wi-Fi കോളിങ് പിന്തുണ ഉണ്ടായിരിക്കും.