ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ (Electric scooter) ആവശ്യം അതിവേഗം വർധിച്ചുവരികയാണ്. പല വാഹന നിർമാതാക്കളും മികച്ച ഫീച്ചറുകളുള്ള ഇവി(EV)കൾ അവതരിപ്പിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ, ഹോണ്ട, ഹീറോ, ഒല തുടങ്ങിയ കമ്പനികൾ ജനങ്ങൾക്കിടയിൽ ഇതിനകം ജനപ്രിയമാണെന്ന് അറിയാമല്ലോ?
എന്നാൽ, ഇതിനോടെല്ലാം മത്സരിക്കാൻ പുതിയൊരു ഇലക്ട്രിക് സ്കൂട്ടർ കൂടി വിപണിയിലേക്ക് എത്തുകയാണ്. വെറും 15 ദിവസത്തിനുള്ളിൽ 18,600 ബുക്കിങ് എന്ന റെക്കോഡ് നേട്ടം കൈവരിച്ചാണ് ഈ ഇലക്ട്രിക് വാഹനം ജനപ്രീതി സ്വന്തമാക്കുന്നത്. Joy Mihos Electric Scooter ആണ് ഇത്തരത്തിൽ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്നത്. ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടറിന്റെ സ്പെസിഫിക്കേഷൻ തന്നെയാണ് ഇത്രയും ജനപ്രീതി നേടിക്കൊടുക്കുന്നത്. അവ എന്തെല്ലാമെന്ന് അറിയാം…
പൂർണമായി ചാർജ് ചെയ്താൽ 110 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ളതാണ് ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടർ. 74 V, 40 Ah ബാറ്ററിയാണ് ഇതിലുള്ളത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയുള്ള 1500വാട്ട് മോട്ടോറുമുണ്ട്.
ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടർ മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്നുണ്ട്. സാധാരണയായി, Electric scooter ചാർജ് ചെയ്യാൻ ഏകദേശം 9 മണിക്കൂർ എടുക്കും. എന്നാൽ മിഹോസ് ഇലക്ട്രിക് സ്കൂട്ടർ ഏകദേശം 5.5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും.
ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടർ കാഴ്ചയിലും ഫീച്ചറുകളിലും മികച്ചതാണ്. പുറംമോടി പറയുകയാണെങ്കിൽ സ്കൂട്ടറിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് ഉണ്ട്. ഇത് കൂടാതെ 12 ഇഞ്ച് അലോയ് വീലുകളും ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷനുമുണ്ട്. ഇതിന് എൽഇഡി ഹെഡ്‌ലൈറ്റ്, ടേൺ സിഗ്നലുകൾ, ടെയിൽ ലൈറ്റ് എന്നിവ ലഭിക്കുന്നു. ഇതിൽ നിങ്ങൾക്ക് നിരവധി മികച്ച സവിശേഷതകൾ ലഭിക്കും. ഡിജിറ്റൽ സ്‌ക്രീൻ, ബ്ലൂടൂത്ത് തുടങ്ങിയ ആധുനികവും നൂതനവുമായ ഫീച്ചറുകൾ സ്‌കൂട്ടറിൽ ലഭ്യമാണ്.
1.35 ലക്ഷം രൂപയാണ് Joy Mihos Electric Scooterന്റെ ഇന്ത്യയിലെ പ്രാരംഭ എക്‌സ് ഷോറൂം വില.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വെറും 999 രൂപയ്ക്ക് ഈ സ്കൂട്ടർ ബുക്ക് ചെയ്യാം. അടുത്ത മാസത്തോടെ ഇതിന്റെ വിതരണവും ആരംഭിക്കും.