BBC ചാനൽ ലഭിക്കുന്നില്ല, കാരണമിതാണ്…

BBC ചാനൽ ലഭിക്കുന്നില്ല, കാരണമിതാണ്…
HIGHLIGHTS

സ്റ്റാന്‍ഡേഡ് ഡെഫിനിഷനില്‍ നിന്നും ഹൈ ഡെഫനിഷനിലേക്ക് ചാനലുകള്‍ മാറുന്നു

സാങ്കേതിക മാറ്റത്തിന് അനുസരിച്ചുള്ള സെറ്റ്-അപ്പ് ബോക്‌സുകള്‍ വേണം

106 ചാനലിലായിരിക്കും ബിബിസി വണ്‍ എച്ച്ഡി ലഭിക്കുക

ഇംഗ്ലണ്ടുകാർക്ക് ബിബിസി ചാനലുകള്‍ ലഭിക്കുന്നില്ല എന്നുള്ളതാണ് പുതിയ വാർത്ത. സ്റ്റാന്‍ഡേഡ് ഡെഫിനിഷനില്‍ (SD) നിന്നും ഹൈ ഡെഫനിഷനിലേക്ക് (HD) ചാനലുകള്‍ മാറുന്നതിനെ തുടര്‍ന്നാണിത്. ഈ ആഴ്ച മുതല്‍ ആരംഭിക്കുന്ന സാങ്കേതിക മാറ്റത്തിന് അനുസരിച്ചുള്ള Setup boxകള്‍ ഇല്ലാത്തവര്‍ക്കാണ് ബിബിസി(BBC) ചാനലുകള്‍ കാണാന്‍ സാധിക്കാതെ വരിക. 

തെക്കന്‍ ഇംഗ്ലണ്ടിലെ പ്രദേശങ്ങളിലാണ് ആദ്യം ബിബിസി (BBC) ചാനലുകള്‍ എച്ച്ഡിയിലേക്ക് മാറുക. പിന്നീട് ഫെബ്രുവരിയോടെ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും മാറ്റം ആരംഭിക്കും. ജനുവരി അവസാനത്തിലോ ഫെബ്രുവരിയിലോ ആദ്യം നഷ്ടമാവുക ബിബിസി(BBC) വണ്‍ ചാനലായിരിക്കും.

കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച ബിബിസി(BBC)യുടെ എച്ച്ഡിയിലേക്കുള്ള കൂടുമാറ്റം 2024 തുടക്കത്തോടെയാണ് പൂര്‍ത്തിയാവുക. എച്ച്ഡി ചാനലുകളിലേക്ക് മാറുകയാണെന്നും ഇതിന്റെ ഭാഗമായി എസ്ഡി ചാനല്‍ സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുകയാണെന്നും ബിബിസി അറിയിച്ചു കഴിഞ്ഞു. പ്രേക്ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഈ സാങ്കേതികമാറ്റം ഇത്രയേറെ വൈകിയതെന്നും ബിബിസി വിശദീകരിക്കുന്നുണ്ട്. 

ഭൂമിയിലെ ടിവി സ്റ്റേഷനില്‍ നിന്നും ബഹിരാകാശത്തെ സാറ്റലൈറ്റിലേക്ക് ദൃശ്യങ്ങള്‍ അയക്കുകയും പിന്നീട് ഭൂമിയിലുള്ള സാറ്റലൈറ്റ് ഡിഷുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് സാറ്റലൈറ്റ് ചാനലുകളുടെ പ്രവര്‍ത്തന രീതി. നിലവില്‍ ലണ്ടനിലെ പ്രേക്ഷകര്‍ക്ക് 101 ചാനലിലാണ് ബിബിസി വണ്‍ എസ്ഡി കിട്ടുന്നതെങ്കില്‍ 106 ചാനലിലായിരിക്കും ബിബിസി വണ്‍ എച്ച്ഡി ലഭിക്കുക. ഏതാനും മാസങ്ങള്‍ക്കകം നിലവില്‍ എസ്ഡി ചാനല്‍ ലഭിക്കുന്നിടത്ത് എച്ച്ഡി ചാനല്‍ ലഭിക്കുകയും ചെയ്യും.

ബിബിസി വണ്‍ സൗത്ത്, ബിബിസി വണ്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ്, ബിബിസി(BBC) ടു നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നീ ചാനലുകളാണ് ഈ ആഴ്ചയില്‍ എച്ച്ഡിയായി മാറുക. ബിബിസി വണ്‍ ഈസ്റ്റ്, ബിബിസി വണ്‍ ഈസ്റ്റ്, ബിബിസി വണ്‍ ഈസ്റ്റ് മിഡ് ലാന്‍ഡ് എന്നിവ ഫെബ്രുവരിയില്‍ എച്ച്ഡിയാവും. ബിബിസി വണ്‍ ലണ്ടന്‍ ഫെബ്രുവരി 13ന് ശേഷമാണ് മാറുക.

ഏത് സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നതും എച്ച്ഡിയിലേക്കുള്ള മാറ്റത്തെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. ബിബിസിയും ഫ്രീസാറ്റും ചേര്‍ന്ന് ഉപഭോക്താക്കളെ സഹായിക്കാനായി ഒരു വെബ് സൈറ്റ് തന്നെ ആരംഭിച്ചിട്ടുണ്ട്. സ്‌കൈ അവരുടെ വെബ് സൈറ്റില്‍ ഏതൊക്കെ സെറ്റ് ടോപ് ബോക്‌സുകളെയാണ് ഇത് ബാധിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധിക തുക ഈടാക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സ്‌കൈ ക്യുവിലേക്ക് മാറാനുള്ള അവസരവും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

 

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo