എന്തുകൊണ്ട് KM ബിർള Vi ബോർഡിൽ തിരികെ എത്തി

Updated on 30-Apr-2023
HIGHLIGHTS

ഏപ്രിൽ 20 മുതൽ കുമാർ മംഗലം ബിർളയെ അഡീഷണൽ ഡയറക്‌ടറായി നിയമിച്ചു

വോഡഫോൺ ഐഡിയയുടെ ഓഹരികൾ ഏകദേശം 10 ശതമാനത്തോളം കുത്തനെ ഉയർന്നിരുന്നു

വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരിയുടമയായി സർക്കാർ

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള (Kumar Mangalam Birla) വോഡഫോൺ ഐഡിയ (Vodafone Idea)യുടെ ബോർഡിലേക്ക് അഡീഷണൽ ഡയറക്‌ടറായി അടുത്തിടെയാണ് തിരിച്ചെത്തിയത്. 2021 ഓഗസ്‌റ്റിൽ ടെലികോം കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് ഏകദേശം രണ്ട് വർഷത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവ്.

അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലാണ് കുമാർ മംഗലം ബിർള (Kumar Mangalam Birla) വോഡഫോൺ ഐഡിയയിലേക്കു തിരിച്ചു വന്നതിന്റെ കാരണങ്ങൾ പങ്കുവെച്ചു. ബിസിനസിൽ താൻ പ്രതീക്ഷയാണ് കാണുന്നതെന്നും നിലവിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനുണ്ടെന്നും കെഎം ബിർള പറഞ്ഞു.

ഞങ്ങൾ കമ്പനിയിൽ വീണ്ടും ഒരു പ്രതീക്ഷ കാണുന്നുവെന്ന് കരുതുന്നു എന്ന് കുമാർ മംഗലം ബിർള വ്യക്തമാക്കി. ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ 2023 അവാർഡ് സ്വീകരിച്ച ശേഷം ബിർള പറഞ്ഞു. ഒരു പ്രമോട്ടർ എന്ന നിലയിൽ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ സന്നദ്ധത കാണിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കി ഈ തീരുമാനം ശരിയാണെന്നാണ് തോന്നിയിട്ടുള്ളത്. അതിനാലാണ് ബോർഡിലേക്ക് തിരികെ വരാനുള്ള തീരുമാനം എടുത്തത് എന്ന് കുമാർ മംഗലം ബിർള വ്യക്തമാക്കി. 

കുടിശ്ശിക തീർക്കുന്നതിലൂടെ അടുത്തിടെ വോഡഫോൺ ഐഡിയ (Vodafone Idea)യിലെ ഏറ്റവും വലിയ ഓഹരിയുടമയായി മാറിയ സർക്കാർ, തന്ത്രപരമായി പ്രധാനപ്പെട്ട ടെലികോം മേഖലയിൽ മൂന്ന് സ്വകാര്യ കമ്പനികളെ ഉണ്ടാക്കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഡയറക്ടർ ബോർഡ് ചേർന്ന യോഗത്തിൽ 2023 ഏപ്രിൽ 20 മുതൽ കുമാർ മംഗലം ബിർളയെ അഡീഷണൽ ഡയറക്‌ടറായി നിയമിച്ചതായി ഇതിനാൽ അറിയിക്കുന്നു. വോഡഫോൺ ഐഡിയ അവരുടെ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

10 ശതമാനത്തോളം ഓഹരികൾ കുത്തനെ ഉയർന്നു

കുമാർ മംഗലം ബിർളയുടെ നിയമന ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ വോഡഫോൺ ഐഡിയയുടെ ഓഹരികൾ ഏകദേശം 10 ശതമാനത്തോളം കുത്തനെ ഉയർന്നിരുന്നു. വോഡഫോൺ ഐഡിയ ബോർഡിലേക്കുള്ള കെഎം ബിർളയുടെ തിരിച്ചുവരവ്  കമ്പനിയിലേക്ക് നിക്ഷേപം എത്തിച്ചേക്കാം, അവിടെ 5ജി പുറത്തിറക്കാൻ അവസരം ഉണ്ടാക്കും. എന്നായിരുന്നു ആംബിറ്റ് ക്യാപിറ്റൽ അനലിസ്‌റ്റ് വിവേകാനന്ദ് സുബ്ബരാമൻ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞത്.

വോഡഫോൺ ഐഡിയയുടെ പ്രൊമോട്ടർമാരിൽ ഒരാളായ ആദിത്യ ബിർള ഗ്രൂപ്പിന് VILൽ ഏകദേശം 18 ശതമാനം ഓഹരിയുണ്ട്, അതേസമയം വോഡഫോൺ ഗ്രൂപ്പിന് 32 ശതമാനം ഓഹരിയാണുള്ളത്. നിലവിൽ, വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 2 ലക്ഷം കോടി രൂപയുടെ കടമുണ്ട്, ഇത് രാജ്യത്തെ മറ്റ് ടെലികോം കമ്പനികളിൽ ഏറ്റവും ഉയർന്നതാണ്.

Connect On :