ഇപ്പോൾ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ പുതിയ ഓപ്ഷനുകൾ എത്തിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ iOS ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് കൂടാതെ ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് ഹിസ്റ്ററികൾ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 12 ൽ പ്രവർത്തിക്കുന്ന കൂടാതെ പുറത്തിറങ്ങുവാനിരിക്കുന്ന ഗൂഗിൾ പിക്സൽ ഫോണുകളിൽ ഈ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ 12 അപ്പ്ഡേഷനുകൾ മറ്റു ഫോണുകളിലേക്ക് ഉടൻ എത്തുന്നതാണ് .
ആൻഡ്രോയിഡിന്റെ 12 അപ്പ്ഡേഷനുകൾ ഇപ്പോൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ 3 അടക്കമുള്ള ഫോണുകളിലും കൂടാതെ ഗൂഗിളിന്റെ ഇനി പുറത്തുറങ്ങുവാനിരിക്കുന്ന ഫോണുകളിലും എല്ലാം തന്നെ ആൻഡ്രോയിഡിന്റെ 12 അപ്പ്ഡേഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .മറ്റു സ്മാർട്ട് ഫോണുകളിലും ഉടൻ തന്നെ ആൻഡ്രോയിഡിന്റെ 12 അപ്പ്ഡേഷനുകൾ ലഭിച്ചുതുടങ്ങും .ആൻഡ്രോയ്ഡിന്റെ 12 ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച 5 ഫീച്ചറുകൾ നോക്കാം .
ANDROID 12 NEW INTERFACE;പുതിയ ഇന്റർഫേസിൽ തന്നെ ആണ് ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്നത് .ഐക്കോൺ കളറുകളിലും കൂടാതെ വാൾ പേപ്പറുകളിലും അതുപോലെ തന്നെ ഗൂഗിളിന്റെ ആപ്ലികേഷനുകളിലും എല്ലാം പുതിയ രൂപത്തിൽ എത്തും .ANDROID 12 DEDICATED GAMING MODE;ഗെയിമിംഗ് മോഡുകളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .അനാവശ്യമായി വരുന്ന നോട്ടിഫികേഷനുകളിൽ എല്ലാം തന്നെ മാറ്റങ്ങൾ ആൻഡ്രോയിഡിന്റെ 12 വരുത്തിയിരിക്കുന്നു .
ANDROID 12 NEW CALCULATOR ;പുതിയ കളറുകളിലും കൂടാതെ സ്റ്റൈലിഷ് ബട്ടണുകളിലും കാൽക്കുലേറ്റർ ആൻഡ്രോയ്ഡ് 12 ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ മൂന്നു പുതിയ ഓപ്ഷനുകളും നൽകുന്നുണ്ട് . light, dark, കൂടാതെ system default എന്നി ഓപ്ഷനുകൾ നൽകുന്നുണ്ട്.ANDROID 12 MICROPHONE AND CAMERA UPDATES ; അടുത്തതായി എടുത്തു പറയേണ്ട ഒന്നാണ് ക്യാമറകളിലും അതുപോലെ തന്നെ മൈക്രോഫോണുകളിലും ലഭിക്കുന്ന അപ്പ്ഡേഷനുകൾ .ANDROID 12 ONE-HANDED MODE ;അവസാനമായി ലഭിക്കുന്ന അപ്പ്ഡേറ്റ് ആണ് ഹാൻഡ് മോഡ് അപ്പ്ഡേറ്റുകൾ .ഈ 5 അപ്പ്ഡേറ്റുകളാണ് പ്രധാനമായും ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ എടുത്തുപറയേണ്ടത് .