WhatsAppൽ ഇനി വോയിസ് നോട്ടുകൾ പോലെ വീഡിയോയും അയക്കാം
എന്നാൽ ഈ ഫീച്ചർ ഫോർവേഡ് ഓപ്ഷൻ അനുവദിക്കുന്നില്ല
വാട്സ്ആപ്പിന്റെ ഈ ഏറ്റവും പുതിയ അപ്ഡേറ്റിനെ കുറിച്ച് അറിയൂ...
ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി WhatsApp അത്യാകർഷകമായ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, വാട്സ്ആപ്പ് ഐഫോൺ ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ കൊണ്ടുവരുന്നെന്ന വാർത്തയാണ് വരുന്നത്. അതായത്, വീഡിയോ സന്ദേശങ്ങൾ അയക്കുന്നതിനായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. WAbetainfo അനുസരിച്ച്, ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് നോട്ടുകൾ അയയ്‌ക്കാൻ കഴിയുന്നത് പോലെ, ഉപയോക്താക്കൾക്ക് വീഡിയോ സന്ദേശങ്ങളും അയക്കാൻ സാധിക്കും.
WhatsAppൽ ഇനി വീഡിയോ മെസേജുകളും
ടെലിഗ്രാമിലെ വീഡിയോ നോട്ട് ഫീച്ചറിന് സമാനമായാണ് ഈ ഫീച്ചർ വരുന്നത്. ഈ പുതിയ വീഡിയോ മെസേജ് ഫീച്ചറിലൂടെ യൂസേഴ്സിന് ക്യാമറ ബട്ടൺ അമർത്തി അവരുടെ കോൺടാക്‌റ്റുകളിലേക്ക് 60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകൾ അയയ്ക്കാൻ സാധിക്കുന്നതാണ്. iOSലെ വാട്സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ എല്ലാവർക്കും ഈ അപ്‌ഡേറ്റുകൾ ലഭ്യമാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വോയ്‌സ് മെസേജിനെക്കാളും ടെക്‌സ്‌റ്റിനെക്കാളും കൂടുതൽ വീഡിയോ മെസേജുകൾ ഉപയോക്താക്കളെ ആകർഷിക്കുമെന്നതിൽ എന്തായാലും സംശയമില്ല.
ഓഡിയോ, ടെക്‌സ്‌റ്റ് മെസേജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റാണെന്ന അതേ സ്വഭാവം വീഡിയോ മെസേജുകൾക്കുമുണ്ടാകും. അതായത്, സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇടയിൽ വീഡിയോകൾ സുരക്ഷിതമായിരിക്കും. മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കില്ല എന്ന് മാത്രമല്ല, കൂടുതൽ സുരക്ഷ നൽകുന്നതിനായി ഈ വീഡിയോ സന്ദേശങ്ങൾ വേറൊരാൾക്ക് ഫോർവേഡ് ചെയ്യാനും അനുവദിക്കില്ല. എന്നിരുന്നാലും, വീഡിയോ നോട്ടുകളിൽ നിന്ന് സ്ക്രീൻഷോട്ടുകൾ എടുക്കാൻ പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിച്ചേക്കാം.
അടുത്തിടെ വിൻഡോസ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് ഒരു കിടിലൻ ഫീച്ചർ കൊണ്ടുവന്നിരുന്നു. വാട്സ്ആപ്പ് വെബ്ബിൽ വീഡിയോ, ഓഡിയോ കോളുകൾ ആരംഭിക്കുന്നതിനുള്ളതായിരുന്നു പുതിയ ഫീച്ചർ. അതിനിടെ, OpenAIയുടെ CHATgptക്ക് സമാനമായി WhatsAppൽ AI- പവർഡ് ചാറ്റ്‌ബോട്ട് പുറത്തിറക്കുന്നതിനെ കുറിച്ചും മാർക്ക് സക്കർബർഗ് സൂചന നൽകിയിരുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile