നമുക്ക് അറിയാത്ത പല ആപ്‌ഡേഷനുകളും കൂടാതെ പല ഓപ്‌ഷനുകളും ഉള്ള ഒരു ആപ്ലികേഷൻ ആണ് വാട്ട്സ് ആപ്പ് . വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഒരു ചെറിയ ടിപ്‌സ് ആണ് ഇവിടെ പറയുന്നത് .നിങ്ങളുടെ വാട്ട്സ് ആപ്പിൽ ഇപ്പോൾ പ്രേതെകമായി വാൾ പേപ്പറുകൾ സെറ്റ് ചെയുവാൻ സാധിക്കുന്നതാണ് .ഉദാഹരണത്തിന് നിങ്ങളുടെ ഒരു സുഹൃത്തിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഓപ്പൺ ചെയ്യുക .അവിടെ മുകളിൽ കാണുന്ന മൂന്ന് ടിക്ക് ഉള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അതിൽ വ്യൂ കോൺടാക്റ്റ് മുതൽ മോർ വരെയുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .
അതിൽ നിന്ന്നും wallpaper എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അടുത്ത ഓപ്‌ഷൻ പോകുന്നത് മീഡിയയിലേക്കാണ് .അവിടെ നിന്നും നിങ്ങളുടെ സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോയെ അല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോയെ നിങ്ങൾക്ക് സെറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ഫോട്ടോ നിങ്ങളുടെ ഈ സുഹൃത്തിന്റെ ചാറ്റ് ഹിസ്റ്ററിയിൽ മാത്രമാണ് ലഭിക്കുക .
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നും ഇതുതന്നെയാണ് .ഇന്ത്യയിൽ ഇന്ന് ഓൺലൈൻ വഴി പറ്റിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കൂടികൊണ്ടുതന്നെയാണിരിക്കുന്നത് .നമ്മളുടെ OTP ,പാസ്സ്‌വേർഡ് ,കാർഡ് നമ്പർ ഇവയൊന്നും മറ്റൊരാളുമായി ഷെയർ ചെയ്യുവാൻ പാടുള്ളതല്ല .
ഇപ്പോൾ നമുക്ക് സ്ഥിരം വരാറുള്ള ഒരു മെസേജ് ആണ് നിങ്ങളുടെ ATM കാർഡ് ബ്ലോക്ക് ആയിരിക്കുന്നു അല്ലെങ്കിൽ കാർഡിന്റെ വാലിഡിറ്റി കഴിഞിരിക്കുന്നു എന്നും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഉടനെ വിളിക്കണം എന്നതരത്തിലുള്ള വ്യാജ മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ഇത് ഫേക്ക് മെസേജ് തന്നെയാണ് .അത്തരത്തിൽ നിങ്ങൾ കോൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ ചോർന്നു പോകുവൻ സാധ്യതയുണ്ട് .
നിങ്ങൾക്ക് ഇത്തരത്തിൽ ബാങ്ക് മെസേജുകൾ വരുകയാണെങ്കിൽ ബാങ്കിൽ വിളിക്കുകയോ അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്യുക .അതുപോലെ തന്നെ ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു ഫേക്ക് മെസേജ് ആണ് വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ എളുപ്പവഴി എന്ന തരത്തിലുള്ള മെസേജുകൾ .ഈ മെസേജുകളും വ്യാജമാണ് .ഇപ്പോൾ കേരളം പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .ഇത്തരത്തിലുളള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുക .