ഇന്ന് ഓരോ ദിവസവും WhatsAppൽ പുതിയ പുതിയ മാറ്റങ്ങൾ വരികയാണ്. തങ്ങളുടെ ഉപയോക്താക്കൾ ഏറ്റവും മികച്ച സൌകര്യവും, അതിനൊപ്പം സുരക്ഷിതത്വവും നൽകാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി അനവധി രസകരമായ ഫീച്ചറുകളും കമ്പനി പരീക്ഷിച്ച് വരികയാണ്. ഇപ്പോഴിതാ, മെറ്റയുടെ ഉടമസ്ഥതയിലുള്ള WhatsApp എന്ന മെസേജിങ് ആപ്ലിക്കേഷൻ തങ്ങളുടെ ഉപയോക്താക്കൾക്കായി യൂസർനെയിം എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
WABetaInfo ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതായത്, ഈ പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്ക് തനതായ ഒരു പേര് നൽകാൻ സഹായിക്കുന്നു. വാട്സ്ആപ്പ് ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് ലഭ്യമാകാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വരും. ഇത് ഉപയോക്താക്കൾക്കായി ലഭ്യമാക്കുമ്പോൾ സെറ്റിങ്സ് എന്ന ഓപ്ഷനിലായിരിക്കും ഈ ഓപ്ഷൻ കാണാനാകുക.
വാട്സ്ആപ്പ് കൊണ്ടുവരുന്ന യൂസർനെയിം ഫീച്ചർ വെറും രസത്തിന് മാത്രമല്ല. നിലവിൽ ഏതെങ്കിലും കോണ്ടാക്റ്റുകൾ പുതിയതായി വരുന്നെങ്കിൽ അത് തിരിച്ചറിയാൻ ഫോൺ നമ്പരാണ് ഉപയോഗിക്കുന്നത്. എന്നാൽ, Username ഫീച്ചറിലൂടെ അയാളുടെ പേരും മനസിലാക്കാനാകും.
ഈ അടുത്തിടെ മെസേജിങ് ആപ്പ് WhatsApp അവതരിപ്പിച്ച ഫീച്ചർ Edit message എന്ന ഓപ്ഷനായിരുന്നു. അതായത്, ഏതെങ്കിലും മെസേജ് തെറ്റായി അയച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള സൌകര്യമാണ് ഈ പുതിയ ഫീച്ചറിലുള്ളത്. എന്നാൽ ടെക്സ്റ്റ് മെസേജ് എഡിറ്റ് ചെയ്യാൻ 15 മിനിറ്റ് എന്നൊരു പരിധിയും ആപ്ലിക്കേഷൻ അവതരിപ്പിച്ചു. അതിനാൽ 15 മിനിറ്റിന് മുമ്പ് അയച്ച മെസേജ് ഈ ഫീച്ചറിലൂടെ തിരുത്താനാകില്ല.
ഈ ഫീച്ചർ ഇപ്പോഴും പല ഉപയോക്താക്കൾക്കും ലഭ്യമായിട്ടില്ല എന്ന് പരാതി ഉയരുന്നുണ്ട്. edit sent message ഫീച്ചർ വരുംദിവസങ്ങളിൽ എല്ലാവർക്കുമായി അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. എങ്കിലും നിങ്ങളുടെ ആപ്പ് അപ്ഡേറ്റഡാണോ എന്നതും ഉറപ്പാക്കുക. WhatsApp-ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ എഡിറ്റ് മെസേജ് ഫീച്ചർ ലഭിക്കുന്നത്.
അതേ സമയം വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ഇന്ന് വർധിച്ചുവരുന്നു. അന്തർദേശീയ കോളുകളിലൂടെയും മറ്റും പണം തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. മാത്രമല്ല, വർക് ഫ്രം ഹോം പോലുള്ള ഓഫറുകൾ വാഗ്ദാനം ചെയ്തും സൈബർ കുറ്റവാളികൾ സാമ്പത്തികതട്ടിപ്പ് നടത്തുന്നതായാണ് വിവരം.