HD ക്വാളിറ്റിയിൽ ചിത്രങ്ങൾ അ‌യയ്ക്കാൻ WhatsAppന്റെ പുത്തൻ ഫീച്ചർ

HD ക്വാളിറ്റിയിൽ ചിത്രങ്ങൾ അ‌യയ്ക്കാൻ WhatsAppന്റെ പുത്തൻ ഫീച്ചർ
HIGHLIGHTS

വാട്സ്ആപ്പിൽ ഇതാ പുതുപുത്തൻ ഫീച്ചർ വരുന്നു

വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കും

ഇമേജുകളുടെ ക്വാളിറ്റിയിലാണ് വാട്സ്ആപ്പ് മാറ്റം കൊണ്ടുവരുന്നത്

WhatsApp സന്ദേശമയയ്‌ക്കലിനും വീഡിയോ കോളിങ്ങിനുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ് (WhatsApp). നിങ്ങൾക്ക് ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിൽ അത് അൽപ്പം ആശ്ചര്യകരമാണ്. ഈ മെസേജിങ് അപ്ലിക്കേഷന് ലളിതമായ ഇന്റർഫേസും ധാരാളം സവിശേഷതകളുമുണ്ട്. മാത്രമല്ല, ഇത് തികച്ചും സൗജന്യവും തികച്ചും മികച്ച അനുഭവം നൽകുന്ന ഒന്നാണ്. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശയവിനിമയത്തിനായി ഇന്ന് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു, അതിനാലാണ് സുരക്ഷാ നില നിയന്ത്രിക്കേണ്ടത് ഒരു അത്യാവശ്യഘടകമാണ്. 

ഒറ്റയടിക്ക് നിരവധി ഫയലുകൾ അയക്കാൻ സധിക്കുന്നതോടെ വാട്സാപ്പ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കൂ. എന്നാൽ മിക്കവർക്കും ഇതിൽ കൂടുതൽ ഫയലുകൾ അയക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ 100 ഫയലുകൾ വരെ ഒന്നിച്ച് അയക്കാൻ സാധിക്കും. ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്ക് ഇതിനകം തന്നെ 100 മീഡിയ ഫയലുകൾ വരെ ഒറ്റയടിക്ക് അയക്കാൻ സാധിക്കുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ ആൽബങ്ങളും അതിൽ കൂടുതൽ ഫയലുകളും ഒറ്റയടിക്ക് അയയ്ക്കാൻ ഇത് സഹായിക്കും. 

അ‌ധികം ​വൈകാതെ ഈ എഡിറ്റിങ് ടൂൾ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തും. വാട്സ്ആപ്പ് (WhatsApp) ഇപ്പോൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഇമേജ് ക്വാളിറ്റി ഫീച്ചറാണ് ഉപയോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന ഫീച്ചർ. എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങൾ അ‌യയ്ക്കാൻ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. നിലവിൽ WhatsApp ഇമേജ് ക്വാളിറ്റി നിശ്ചയിക്കാൻ ചില ഓപ്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും അ‌വ അ‌ത്ര പോര എന്നാണ് ഉപയോക്താക്കളുടെ അ‌നുഭവം. ഈ പോരായ്മ പരിഹരിക്കാനാണ് ഒറിജിനൽ ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങൾ അ‌യയ്ക്കാൻ അ‌നുവദിക്കുന്ന പുത്തൻ ഫീച്ചർ വാട്സ്ആപ്പ് തയാറാക്കുന്നത്. 

WhatsApp അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഫീച്ചർ ഫോട്ടോയുടെ ക്വാളിറ്റി തെരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കും. അതായത് നിങ്ങൾ അയക്കുന്ന ഫോട്ടോയുടെ ക്വാളിറ്റി എന്തായിരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. നിലവിൽ, ആൻഡ്രോയിഡിന്റെ ബീറ്റാ പതിപ്പിൽ ഈ ഓപ്ഷൻ പ്രത്യക്ഷപ്പെട്ടു. ഇത് എത്രയും വേഗം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് തോന്നുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo