ഇനി WhatsAppന്റെ സ്റ്റാറ്റസ് ഫേസ്ബുക്ക് സ്റ്റോറിക്ക് സ്വന്തം!

Updated on 19-Apr-2023
HIGHLIGHTS

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ഫേസ്ബുക്കിലേക്കും

പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ആപ്പുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അഭേദ്യഘടകങ്ങളായി കഴിഞ്ഞിരിക്കുന്നു. വിനോദത്തിന് മാത്രമല്ല, അറിവ് പങ്കുവയ്ക്കുന്നതിനും ജോലി ആവശ്യങ്ങൾക്കുമെല്ലാം ഈ ആപ്പുകൾ ഉപയോഗപ്രദമാണ്. ഇവയിൽ തന്നെ ഒരുപക്ഷേ ജനപ്രിയത ഏറ്റവും കൂടുതൽ ആർക്കാണെന്ന് ചോദിച്ചാൽ അത് WhatsAppനായിരിക്കും. കാരണം, വാട്സ്ആപ്പ് ഉപയോഗിക്കാൻ കൂടുതൽ എളുപ്പമാണെന്നതും, പരസ്യങ്ങളില്ലെന്നതും കൂടാതെ അനുദിനം അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നു എന്നതുമാണ്.

ഇപ്പോഴിതാ വാട്സ്ആപ്പ് പുതിയതായി കൊണ്ടുവന്നിരിക്കുന്ന Update എന്തെന്നാൽ WhatsAppന്റെ സ്റ്റാറ്റസ് Metaയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുമായും സമന്വയിപ്പിക്കുന്നു എന്നതാണ്. മുമ്പ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തമ്മിൽ സ്റ്റാറ്റസുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഫീച്ചർ മെറ്റ കൊണ്ടുവന്നിരുന്നു. ഇപ്പോൾ വാട്സ്ആപ്പിലെ സ്റ്റാറ്റസ് Facebookലേക്കും പങ്കിടാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. അതായത്, WhatsAppലെ സ്റ്റാറ്റസ് സ്റ്റോറി ഇനി ഓട്ടോമാറ്റിക് ആയി FBയിലേക്കും ഷെയർ ചെയ്യാൻ സാധിക്കും. 

എന്നാൽ 'ഓട്ടോ ഷെയർ ഓൺ ഫെയ്സ്ബുക്ക്' എന്ന ഓപ്‌ഷൻ ഓണാക്കിയാൽ മാത്രമാണ് ഈ സൌകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. എങ്കിലും നിങ്ങൾക്ക് ആപ്പിലെ സെറ്റിങ്സിൽ പോയി എപ്പോൾ വേണമെങ്കിലും ഈ ഫീച്ചർ ഓണാക്കാനും ഓഫാക്കാനും കഴിയുന്നതാണ്. 

എങ്ങനെയാണ് WhatsAppലെ സ്റ്റാറ്റസ് Facebookലേക്ക് ഷെയർ ചെയ്യുന്നത്…

  • ഇതിന് ആദ്യം വാട്സ്ആപ്പ് തുറന്ന് എന്തെങ്കിലും ഒരു സ്റ്റാറ്റസ് ഷെയർ ചെയ്യുക.
  • ശേഷം Facebook സ്റ്റോറിയിലേക്ക് ഷെയർ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും.
  • ഇതിൽ ടാപ്പ് ചെയ്യുക.
  • ഈ ഓപ്ഷൻ ഒരു തവണ സജ്ജമാക്കിയാൽ എല്ലാ WhatsApp സ്റ്റാറ്റസുകളും Facebookലേക്കും സ്റ്റോറിയായി എത്തുന്നതാണ്. എന്നാൽ ഇത് ആവശ്യമില്ലാത്തപ്പോൾ ഓഫ് ചെയ്യാനുമാകും.
Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :